16-12-19B

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് എട്ടാം ഭാഗം
അദ്ധ്യായം 15
 🐴🦀🐫🐒🐗🦓🌍

പതിനഞ്ച്
ശാസ്ത്രവും സാമ്രാജ്യത്വവും തമ്മിലുള്ളബന്ധം
   നാവികർ വൻതോതിൽ മരിക്കുന്ന ഒരു രോഗം. സ്കർവി.16,18നൂറ്റാണ്ടുകൾക്കിടയിൽ ഇരുപതുലക്ഷം നാവികരാണ് ഈ അസുഖത്താൽ മരിച്ചത്. ബ്രിട്ടീഷ് ഫിസിഷ്യനായ ജയിംസ് ലിൻഡ് നിയന്ത്രിതപരീക്ഷണത്തിലൂടെ നാരങ്ങ കഴിച്ചാൽ ഈ അസുഖം വരില്ലെന്നുകണ്ടെത്തി.റോയൽ നേവി ഇത് അംഗീകരിച്ചില്ലെങ്കിലും ക്യാപ്റ്റൻ കുക്ക് വിശ്വസിച്ചു.അദ്ദേഹത്തിന്റെ ഒരു നാവികൻപോലും സ്കർവിമൂലം പിന്നീട് മരിച്ചിട്ടില്ല.സ്കർവിക്കുകാരണം വൈറ്റമിൻ സി യുടെ അഭാവമെന്ന് ഇന്നുനമുക്കറിയാം.
    1969 ലെ വ്യാഴപ്പകർച്ചയെപ്പറ്റി പഠിക്കാൻ ചാൾസ്‌ഗ്രീൻ എന്ന സമർത്ഥജ്യോതിശാസ്ത്രജ്ഞനെ വിദൂര ദക്ഷിണപശ്ചിമ പാസഫിക് പ്രദേശമായ താഹിതിയിലേക്കയക്കാൻ
റോയൽ സൊസൈറ്റി തീരുമാനിച്ചു. യാത്ര ചെലവേറിയതാകയാൽ വിവിധ വിഷയങ്ങളിൽ പഠനം നടത്താൻ ഒരു സംഘത്തെ തെരഞ്ഞെടുത്തു.ക്യാപ്റ്റൻ ജയിംസ് കുക്ക് നാവികനും സസ്യശാസ്ത്രജ്ഞർ ജോസഫ് ബാങ്ക്സ്,ഡാനിയൽ സൊളാൻഡർ എന്നിവരുടെ നേതൃത്വത്തിൽ ചിത്രകാരർ പോലും ഉൾപ്പെട്ട സംഘം.1762ൽ യാത്രതിരിച്ച സംഘം1771ൽ തിരിച്ചെത്തിയത് വൈദ്യശാസ്ത്രം തുടങ്ങിയവക്ക് ഒട്ടേറെ നേട്ടങ്ങളുമായാണ്.പട്ടാളവും വെടിക്കോപ്പുകളുമായി  കറങ്ങിയ കുക്ക് താൻ 'കണ്ടെത്തിയ'പ്രദേശങ്ങളുടെ അവകാശം ബ്രിട്ടണാണെന്ന് തീരുമാനിച്ചു.ദക്ഷിണ പശ്ചിമ പാസഫിക് ദ്വീപുകൾ സ്വന്തമാക്കുകവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സേനാവിന്യാസം നടത്താനുള്ള ഇടത്താവളം സ്വന്തമാക്കി. ആസ്‌ട്രേലിയ, ടാൻസ്മാനിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ കീഴടക്കുന്നതിനും,പത്തുലക്ഷക്കണക്കിന് യൂറോപ്യരെ പുതിയ കോളനിയിലെ താമസക്കാരാക്കുകയും ചെയ്തതിലൂടെ സ്വദേശി ജനസംഖ്യ90%വരെ കുറവുവന്നു.പ്രാദേശിക സംസ്കാരങ്ങളും ഉൻമൂലനം ചെയ്യപ്പെട്ടു.
പതിനായിരം വർഷം ഒറ്റപ്പെട്ട് ജീവിച്ച ടസ്മാനിയൻ ജനതയുടെ കഥ ദയനീയമാണ്. ദ്വീപിലെ നിർജ്ജനപ്രദേശങ്ങളിലേക്ക് ഒഴിഞ്ഞ അവരെ നിയന്ത്രിത വംശഹത്യക്ക് വിധേയമാക്കി.ശേഷിച്ചവരെ പിടികൂടി മതംമാറ്റ കോൺസൺട്രേഷൻ ക്യാമ്പുകളിലടച്ചു.പുതിയ പഠനപീഡനങ്ങളിൽ മനംമടുത്ത അവർ കുട്ടികൾ ഉണ്ടാവുന്നത് നിർത്തി ഏകരക്ഷാമാർഗ്ഗമായ മരണം ഉപയോഗിച്ച് രക്ഷപ്പെട്ടു. മൃതശരീരങ്ങൾ പോലും പഠനങ്ങൾക്കായി പിടിച്ചെടുത്തു.1976ലാണ് അവസാന ടസ്മാനിയക്കാരിയായ ട്രുഗനിനി യുടെ അസ്ഥികൂടം മറവുചെയ്തത്.
കുക്കിന്റെ കപ്പൽ,സൈനിക ശക്തിയാൽ സംരക്ഷിക്കപ്പെട്ട ശാസ്ത്രയാത്രയോ നേരേമറിച്ചോ.
ശാസ്ത്രവിപ്ളവം ആധുനിക സാമ്രാജ്യത്വത്തിൽനിന്ന് വേറിട്ടൊന്നല്ല.
1775ൽ ലോകസമ്പദ് വ്യവസ്ഥയുടെ 80%എഷ്യയുടെ വകയായിരുന്നെങ്കിൽ 1750നും1850നും ഇടയിൽ ശക്തികേന്ദ്രം യൂറോപ്പിയി.1950ൽ പടിഞ്ഞാറൻ യൂറോപ്പുംയു എസ്‌എ യുംകൂടി ആഗോള ഉൽപ്പാദനത്തിന്റെ പകുതിയിലെറെ സംഭാവന ചെയ്തു. ചൈന 5%ആയി ചുരുങ്ങി.ഇന്ന് യൂറോപ്യൻ കേന്ദ്രീകൃത ആഗോള ക്രമവും സംസ്കാരവും നിലവിലുണ്ട്.യൂറോപ് വിരുദ്ധർപോലും ചിന്തയിലും അഭിരുചിയിലും യൂറോപ്യരാണ്.വൈദ്യ,യുദ്ധ,സാമ്പത്തിക, രംഗങ്ങൾ യൂറോപ്യൻ കണ്ണിലൂടെ കാണുന്നവർ.
യൂറോപ്യൻ പുരോഗതിയുടെ കാരണം അറിയില്ല എന്ന അറിവും അറിയണമെന്ന മോഹവുമായിരുന്നു.1798ൽ നെപ്പോളിയൻ ഈജിപ്തിനെ ആക്രമിക്കുമ്പോൾ സംഘത്തിൽ165പണ്ഡിതരും ഉണ്ടായിരുന്നു.1831ൽ എച്ച്‌എം എസ് ബീഗിൾ എന്നകപ്പൽ റോയൽ നേവി അയച്ചത് ഫാക്ലൻഡ് ഗാലപ്പഗോസ് ദ്വീപുകൾ നിരീക്ഷിച്ച് ഭൂപടം തയ്യാറാക്കാനായിരുന്നു(ഡാർവിൻ യാത്രികൻ ).1969ജൂലൈ20ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കയറി.( അപ്പോളോ-11ലെ ആസ്ട്രൊനട്ടുകൾ പശ്ചിമ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരുൾ പ്രദേശത്തുള്ള ചന്ദ്ര സമാനമായ മരുഭൂമിയിൽ പരിശീലനം നടത്തുകയായിരുന്നു. ഒരു സ്വദേശി അമേരിക്കക്കൻ വയോധികൻ അവരോട്, തങ്ങളുടെ വിശ്വാസം അനുസരിച്ച് ചന്ദ്രനിൽ വിശുദ്ധ ആത്മാക്കൾ താമസിക്കുന്നുണ്ട് എന്നും അവരോട് ഒരു പ്രധാനപ്പെട്ട സന്ദേശം കൈമാറാമോ എന്നും ചോദിച്ചു. രഹസ്യ ഗോത്ര ഭാഷയിൽ പറഞ്ഞ ആ സന്ദേശത്തിന്റെ അർത്ഥം,"ഈ മനുഷ്യർ നിങ്ങളോട് പറയുന്ന ഒരു വാക്കുപോലും വിശ്വസിക്കരുത്. അവർ നിങ്ങളുടെ ഭൂമി കൈക്കലാക്കാൻ വന്നതാണ്")
  1492ൽക്രിസ്റ്റഫർ കൊളമ്പസ് സ്പെയിൻ നിന്നും പടിഞ്ഞാറേക്ക് യാത്രചെയ്ത് ഇന്ത്യയിൽ എത്തിച്ചേർന്നു.അത് ഇർഡോനേഷ്യയാണെന്ന് മരണംവരെ അദ്ദേഹം വിശ്വസിച്ചു.വേദപുസ്തകത്തിനുപോലും അറിയാത്തൊരു രാജ്യം ഉണ്ടാവുമെന്നുവിശ്വസിക്കാൻ ലോകത്തെ മുഴുവൻ അറിയാമെന്നു കരുതുന്ന ആ  മദ്ധ്യകാല മനുഷ്യനാവുമോ!
  ആദ്യത്തെ ആധുനിക മനുഷ്യൻ അമേരിഗോ വെസ്പൂസിയെന്ന ഇറ്റാലിയൻ നാവികനാണ്.കൊളമ്പസ് കണ്ടെത്തിത് അറിയാത്ത ഒരു വൻകരയാണെന്ന് അദ്ദേഹം പറഞ്ഞു. മാർട്ടിൻ വാൽഡ്സീ മുള്ളർ എന്ന ഭൂപടനിർമ്മാതാവ് അതനുസരിച്ച് ഭൂപടം പരിഷ്കരിച്ചു.പുതിയ വൻകര കണ്ടെത്തിയത് വെസ്പൂസിയാണെന്നു തെറ്റുധരിച്ച് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം അമേരിക്ക എന്നുപേരുകൊടുത്തു. നമുക്ക് അറിഞ്ഞുകൂട എന്നുപറയാൻ ധൈര്യപ്പെട്ട ഒരാളിന്റെ പേരിലാണ് ഭൂമിയുടെ നാലിലൊന്ന് ഇന്ന് വിളിക്കപ്പെടുന്നത്!.

     ആദ്യ സാമ്രാജ്യത്വ കഥ.റോമാക്കാർ എതുരിയെ കീഴടക്കിയത്(350-300ബി സി)റോമിനെ സംരക്ഷിക്കാനായിരുന്നു.പോ താഴ്വര കീഴടക്കിയത് (200 ബി സി)എതുരിയെ സംരക്ഷിക്കാനും.പ്രോവൻസ് കീഴടക്കിയത്(120ബി സി)പോ താഴ്വര സംരക്ഷിക്കാൻ.ഗാവൂളിനെ കീഴടക്കിയത്(50ബി സി)പ്രോവൻസിനെ രക്ഷിക്കാൻ. ബ്രിട്ടണെ കീഴടക്കിയത്(50എ ഡി)ഗാവൂളിനെ സംരക്ഷിക്കാനും.റോമയിൽനിന്ന് ലണ്ടനിലെത്താൻ400വർഷമെടുത്തു.
യൂറോപ്യൻ കണ്ടെത്തൽ യാത്രയെ മങ്ങലേൽപ്പിച്ചത് ചൈനയിലെ മിങ് വംശത്തിന്റെ അഡ്മിറൽ ഷെങ് ഹെ യുടെ യാത്രകളാണത്രേ.1504നും 1433നും ഇടയിൽ. 300 കപ്പലും മുപ്പതിനായിരം യാത്രികരുംചേർന്ന്.1492ൽകൊളമ്പസിന്റെ കപ്പലുമായി(3കപ്പൽ120പേർ)നോക്കുമ്പോൾ വമ്പൻപട.1430ൽ ബെജിങ് ഭരണമാറ്റത്തോടെ ആപ്രവർത്തനങ്ങൾ തടയപ്പെട്ടു.
സാങ്കേതിക മേൽക്കോയ്മയോ സേനാബലമോ അല്ല,കൃത്യമായി നിർവ്വചിക്കാനാവാത്ത ലക്ഷ്യബോധമാണ് യൂറോപ്പിനെ തുണച്ചത്.
ആധുനിക  യൂറോപ്പുകാർക്ക്  ഒരു സാമ്രാജ്യത്വം പണിയുക എന്നത്  ഒരു ശാസ്ത്ര പദ്ധതിയായിരുന്നു. ശാസ്ത്രവിഷയങ്ങൾ സ്ഥാപിക്കുന്നത് ഒരു സാമ്രാജ്യത്വ പദ്ധതിയും.

  ഇന്ത്യയിൽ എത്തിയ യൂറോപ്യർ അറബികളേപ്പോലെയല്ല പ്രവർത്തിച്ചത് .എല്ലാ മേഘലകളിലും ശാസ്ത്രീയ പഠനങ്ങൾ നടത്തി.
1830 കളിൽ യൂറോപ്യൻ രീതിയിൽ  സൈന്യത്തെ പരിശീലിപ്പിക്കുന്നതിന്  സഹായിക്കുന്നതിനായി പേർഷ്യയിലേക്ക് അയക്കപ്പെട്ട  ഹെൻട്രി റൗളിൻസൻ സാഗ്രോസ് പർവതങ്ങളിലുള്ള ഒരു പിളർപ്പിൽ  15മീറ്റർ ഉയരവും25മീറ്റർ വീതിയുമുള്ള ബെഹിസ്തുൻ ലിഖിതം കണ്ട് പകർപ്പെടുക്കുകയും പഠിക്കുകയും ചെയ്തു. ലോകപ്രാചീന ഭാഷയുടെ താക്കോലാണ് അദ്ദേഹം ലോകത്തിന് നേടിക്കൊടുത്തത്.
   ബംഗാളിലെ സുപ്രീം കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കാൻ 1783 എത്തിയ വില്യം ജോൺസ് താരതമ്യ ഭാഷാ പഠനത്തിന്റെ മേഖല വിസ്തൃതമാക്കി.
ആര്യവംശം,ലേകഭാഷ എന്നിവയിൽ അറിവിന്റെ കുതിച്ചുചാട്ടമുണ്ടായി.
    പുരാതനഭാരതത്തിലെത്തിയ ആര്യർ വംശശുദ്ധി കളഞ്ഞുകുളിച്ചെന്നും ലോകത്തെ ഭരിക്കാൻ കലർപ്പില്ലാത്ത ആര്യരക്തം വേണമെന്നുമവർ സിദ്ധാന്തിച്ചു.

നോട്ടെഴുത്ത്,
രതീഷ്കുമാർ
13/11/19

🌾🌾🌾🌾🌾🌾🌾