30-12-19B

സാപ്പിയൻസ് പരമ്പര അവസാനഭാഗങ്ങൾ
സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് പത്താം ഭാഗം
അദ്ധ്യായം
20
 🐴🦓🐒🐫🦀🐗🦍🌍

ഇരുപത്
ഹോമോ സാപിയൻസിന്റെ അന്ത്യം

പ്രകൃതിയുടെ രീതി കരുത്തുള്ളതിനെ വംശ വർദ്ധനവിന്  ഉപയോഗിക്കുക വഴി  കൂടുതൽ കരുത്തുള്ള തലമുറയെ സൃഷ്ടിക്കുകയാണ്. മനുഷ്യന്  വേഗം കുറഞ്ഞ കോഴികളെയാണ് വേണ്ടത്; വേണ്ടപ്പോൾ പിടിച്ചു തിന്നാൻ .വേഗം കുറഞ്ഞ തടിച്ച പൂവനെയും പിടയെയും ചേർത്താൽ, വേഗം കുറഞ്ഞ തടിച്ച കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് അവൻ മനസ്സിലാക്കി. പതിനായിരം വർഷം മുൻപ്!
എഡ്വേവഡോ കാക് എന്ന എന്ന ബ്രസീലിയൻ ബയോ- ആർട്ടിസ്റ്റ് ആവശ്യപ്പെട്ടതനുസരിച്ച് ഫ്രഞ്ച് ശാസ്ത്രജ്ഞർ ഒരു സാധാരണ വെളുത്ത മുയലിന്റെ ഭ്രൂണം എടുത്ത് അതിൻറെ ഡി എൻ എ ക്കുള്ളിൽ പച്ച ജെല്ലിഫിഷിൻറെ ഡിഎൻഎ ചേർത്ത് "അൽബ" എന്ന തിളക്കമുള്ള പച്ച മുയലിനെ സൃഷ്ടിച്ചു.  രണ്ടായിരത്തിൽ!. ബുദ്ധിപരമായ രൂപകല്പന (ഇൻറലിജൻ  ഡിസൈൻ ) ഇന്ന് മൂന്നു തരത്തിൽ സൃഷ്ടി നടത്തുന്നു . ബയോളജിക്കൽ എൻജിനീയറിങ്; ജീവനുള്ളതും ഇല്ലാത്തതുമായ ഭാഗങ്ങൾ കൂടിച്ചേരുന്ന സൈബോർഗ് എൻജിനീയറിങ് , ഇനോർഗാനിക്  എൻജിനീയറിങ് എന്നിങ്ങനെ.

ജനിതക എഞ്ചിനീയറിംഗിലൂടെ ഒട്ടനവധി ജീവികളിൽ മാറ്റംവരുത്താനായി.മണ്ണിരക്ക് ആയുസ് ,പശുവിന്റെ അകിടുവീക്കം,പന്നിയിലെ കൊഴുപ്പ് എല്ലാം നിയന്ത്രിച്ചു .ബഹുലൈംഗികരായ വോൾ എലികളെ ഏകപത്നീവൃതക്കാരാക്കാൻ ഒരു ജീൻകൂട്ടിച്ചേർപ്പിലൂടെ കഴിയുമെങ്കിൽ നാം നാം എലികളുടെയും മനുഷ്യരുടെയും സാമൂഹ്യഘടന തന്നെ മാറ്റുക അല്ലേ.
    5000 വർഷം മുമ്പ് വംശനാശം സംഭവിച്ച മാമോത്തുകളെ പുനർസൃഷ്ടിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. വെറും 30 മില്യൺ ഡോളർ നൽകിയാൽ 30000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച നിയാണ്ടർതാൽ മനുഷ്യനെ പുനർജ്ജീവിപ്പിക്കാൻ കഴിയുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോർജ് ചർച്ച അവകാശപ്പെട്ടു. മനുഷ്യനാണ് അവയെ വംശനാശം വരുത്തിയതെങ്കിൽ പുനർജനിപ്പിക്കാനുള്ള കടമയും അവനില്ലേ? സാധാരണ മനുഷ്യരുടെ രണ്ടിരട്ടി ജോലി ചെയ്യുന്ന കൂലി കൂട്ടിച്ചോദിക്കാത്ത നിയാണ്ടർത്താൽ മനുഷ്യരെ മുതലാളിമാർക്കും ഇഷ്ടമാവും. നിയാൻഡർത്താലുകളെ യഥാർത്ഥത്തിൽ  പുനർജീവിപ്പിക്കാൻ ബയോ എൻജിനീയറിങ്ങിന് കഴിഞ്ഞാൽ നാം ഹോമോസാപ്പിയൻസിനും മാറ്റം വരുത്താനും  അങ്ങനെ ഇന്നത്തെ നിലയിൽ തുടരാതിരിക്കാനും സാധ്യതയുണ്ട്.
      സൈബോർഗ് നിർമാണവിദ്യ തുറക്കുന്ന ലോകം വിഭ്രമാത്മകമാണ്.ബയോണിക് കൈകളുള്ള ( ചിന്തക്ക് അനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന യന്ത്രക്കൈകൾ)മനുഷ്യരാണ് സൈബോർഗ്.(ഓർഗാനിക്കുംഇനോർഗാനിക്കുംചേർന്നത്)
  നോർത്ത് കരോലിനയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ ശാസ്ത്രജ്ഞ ഞാൻ തലച്ചോറിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ച ച വിച്ച് കളർ ഈസ് ഗുരുക്കന്മാരെ ഉപയോഗപ്പെടുത്തി ശരീരത്തിൽ നിന്ന് വേർപെടുത്തി പെട്ട 8 ബയോണിക് അ കൈകൾ പോലും പോലും പ്രവർത്തിക്കുമെന്ന് കാണിച്ചു ഉറങ്ങിയില്ല എന്ന് പേരായ ഒരു കുരങ്ങ് തൻറെ സ്വന്തമായ രണ്ടുകാര്യങ്ങൾ ചലിപ്പിക്കുമ്പോൾ തന്നെ എന്നെ അകറ്റി വയ്ക്കപ്പെട്ട ഒരു ബയോണിക് കൈ ചിന്തയിലൂടെ നിയന്ത്രിക്കാൻ പഠിച്ചു നോർത്ത് കരോലിനയിലെ പരീക്ഷണശാലയിൽ ഇരുന്ന് ന്യൂയോർക്കിൽ വാഴപ്പഴം മോഷ്ടിച്ചു.
2008 ഇദോയ എന്ന മറ്റൊരു റീസസ് കുരങ്ങ്  നോർത്ത് കരോലിനയിലെ സ്വന്തം കസേരയിൽ ഇരുന്നുകൊണ്ട് തൻറെ ശരീരഭാരതത്തിൻറെ 20 ഇരട്ടിയുള്ള- ജപ്പാനിലെ ക്യോട്ടോയിലുള്ള-കാലുകൾ ചലിപ്പിച്ചു.
   കമ്പ്യൂട്ടർ പ്രോഗ്രാമുകളെ കൊണ്ട്  തലച്ചോർ നിയന്ത്രിക്കുകയും അസുഖം വന്ന അവയവങ്ങൾക്ക് പകരം കുറേക്കൂടി ശക്തിയായ  ലോഹ അവയവങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന  മനുഷ്യരെ കുറിച്ച് ചിന്തിക്കാം.
 1818ൽ മേരി ഷെല്ലി പ്രസിദ്ധീകരിച്ച ഫ്രാങ്കൻസ്റ്റീൻ പറയുന്നത്  ദൈവമാകാൻ ശ്രമിച്ച് കഠിനമായി ശിക്ഷ ലഭിച്ച മനുഷ്യനെ കുറിച്ചാണ്. ആഗ്രഹങ്ങൾ പോലും നിർമ്മിക്കാൻ ആയാൽ  പിന്നത്തെ ചോദ്യം നമുക്ക് ,എന്തായിത്തീരാനാണ് ആഗ്രഹം എന്നതല്ല  പിന്നെയോ നമുക്ക് എന്ത് ആഗ്രഹിക്കാൻ ആണ് ആഗ്രഹം എന്നതാണ്. ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നതാണ് ഈ ചോദ്യം.
പിൻകുറിപ്പ്

ഒരു ദൈവമായിതീർന്ന ജീവി
  മനുഷ്യർ നിശ്ചയമായും പുരോഗതി നേടിയിട്ടുണ്ട്.. തുടർന്നുള്ള സഹസ്രാബ്ദങ്ങളിൽ ഈ ഗ്രഹത്തിന് ആകമാനം യജമാനനായും, പരിസ്ഥിതിയുടെ ഭീകരത യായും അത് സ്വയം മാറും. ഇന്നത് നിത്യയൗവനം മാത്രമല്ല ദൈവീക കഴിവുകളായ  സൃഷ്ടിസംഹാരങ്ങളും ആർജ്ജിക്കാൻ സാധ്യതയുണ്ട് .നാം എന്തൊക്കെയോ നേടി. പക്ഷേ അവയൊന്നും  സാപ്പിയൻസ് ന് സുഖത്തെ മെച്ചപ്പെടുത്തി ഇല്ല . ജീവികൾക്ക് ഏറെ ദുരിതങ്ങൾക്ക് കാരണവുമായി. സമീപകാലത്തുളവായ പുരോഗതിയെക്കുറിച്ച് തീർച്ച പറയാൻ  കഴിയാത്തവണ്ണം  ദുർബലമാണ്.
 തങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അറിഞ്ഞുകൂടാത്ത  അസംതൃപ്തരും നിരുത്തരവാദികളുമായ ദൈവങ്ങളെക്കാൾ കൂടുതൽ അപകടകാരികളായ ആരെങ്കിലുമുണ്ടോ?

കുറിപ്പെഴുത്ത്.
രതീഷ്കുമാർ
16/11/19

🌾🌾🌾🌾🌾🌾🌾