23-12-19

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് ഒൻപതാം ഭാഗം
അദ്ധ്യായങ്ങൾ 16
🐴🦀🐫🐒🐗🦓🌍

പതിനാറ്
മുതലാളിത്ത വിശ്വാസസംഹിത.
    പുരാതനകാലത്ത് ഒരാൾ സമ്പന്നനാവുക എന്നതിൻറെ അർത്ഥം ആരെങ്കിലുമൊക്കെ ദരിദ്രരാവുക എന്നുകൂടിയായിരുന്നു. സാമ്പത്തിക അപ്പം  എങ്ങനെ പങ്കിടാം? നിനക്ക് വലിയ ഭാഗം കിട്ടുന്നുണ്ടെങ്കിൽ മറ്റൊരാൾക്ക് ചെറിയ ഭാഗം കിട്ടും .ലോക സാമ്പത്തിക രംഗം വളരുകയാണ് എന്ന്
ചിന്തിക്കുമ്പോൾ ചില മാറ്റങ്ങൾ വരുന്നു . ആധുനിക ധനശാസ്ത്രജ്ഞനായ ആഡം സ്മിത്ത് , ഒരു വ്യവസായി ലാഭം കൂടുതൽ ഉണ്ടാകുമ്പോൾ  പുതിയ പുതിയ ജോലിക്കാരെ നിയമിക്കുകയും പുതിയ സംരംഭങ്ങൾ തുടങ്ങും കൂടുതൽ ലാഭം ഉണ്ടാക്കുകയും ചെയ്യും എന്ന് സിദ്ധാന്തിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ അപ്പം പങ്കു വയ്ക്കപെടുകയല്ല വളരുകയാണ് ചെയ്യുന്നത്.  മുതലാളി തൊഴിലാളിയോട്  മാന്യമായി പെരുമാറിയൈല്ലെങ്കിൽ അവൻ മറ്റ് തൊഴിൽ ദാതാക്കളെ തേടി പോവുകയും ആദ്യത്തെ ആളിന് ഗുണശൂന്യരായ തൊഴിലാളികൾ മാത്രം ലഭിക്കുകയും, അയാൾ സ്വയം നശിക്കുകയും ചെയ്യും .അതായത് മുതലാളിത്തം എന്നത്  മുതലാളിക്കും തൊഴിലാളിക്കും ഗുണകരമാണ്.

    കടം എന്ന ഏർപ്പാട് സാമ്പത്തികവളർച്ചയുടെ അടിസ്ഥാന ഘടകമാണ്. ബാങ്കുകൾക്ക് തങ്ങളുടെ കയ്യിലുള്ളതിന്റെ പത്തുമടങ്ങ് അധികം കടം നൽകാനാവും .കടം
 വാങ്ങുന്നവൻ വിശ്വാസ്യനായിരിക്കുക പ്രധാനമാണ്. അങ്ങനെയുള്ളവർക്ക് കടം സമാഹരിക്കാനും അത് ഉൽപാദനപരമായി ചെലവഴിക്കാനും  ലാഭമുണ്ടാക്കാനും കഴിയും.
ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും കച്ചവടക്കാരാണ് ലോകത്തെ കീഴടക്കിയത്!  അവർക്ക് അങ്ങനെ  ചെയ്യാൻ പണം ഉണ്ടായത്  വിശ്വാസ്യത ഒന്നുകൊണ്ടുമാത്രം.
 ഷെയർ മാർക്കറ്റുകൾ സൃഷ്ടിക്കപ്പെട്ടത് കടം നൽകലുമായി ബന്ധപ്പെട്ടാണ്.

തത്വം പോലെയല്ല മുതലാളിത്തം പ്രയോഗത്തിൽ. ഉൽപ്പാദകർ ഒന്നുചേർന്ന് തൊഴിലാളി വഞ്ചന നടത്തുന്നു .കരിമ്പ് കൃഷി അടിമത്തത്തെ തിരിച്ചുകൊണ്ടുവന്നു. ഊതിപ്പെരുപ്പിച്ച കണക്കുകളിൽ വളർന്നുവന്ന കമ്പനികൾ  സാധാരണ നിക്ഷേപകനെ തകർത്തുകൊണ്ട് സ്വയം തകർന്നുവീണു.

ഇപ്പോൾ ചില മാറ്റങ്ങൾ കാണുന്നുണ്ട് .ശരാശരി ജീവിത നിലവാരത്തിലും മരണ നിരക്കിലും മറ്റും മറ്റും ഗണ്യമായി മുന്നേറിയിട്ടുണ്ട്,  എങ്കിലും സാമ്പത്തിക പലഹാരം അനിശ്ചിതമായി വലുതായി കൊണ്ടിരിക്കുമോ? ഓരോ പലഹാരത്തിനും അസംസ്കൃത വസ്തുവും ഊർജവും ആവശ്യമാണ്.  ഭൂമി എന്ന ഗൃഹത്തിലെ അസംസ്കൃതവസ്തുക്കളും ഊർജ്ജവും അധികം താമസിയാതെ തന്നെ ഹോമോസാപ്പിയൻ വറ്റിക്കും എന്ന് വിനാശക പ്രവാചകന്മാർ മുന്നറിയിപ്പ് നൽകുന്നു അപ്പോൾ എന്ത് സംഭവിക്കും?

കുറിപ്പെഴുത്ത്
രതീഷ് കുമാർ
14/11/19
🌾🌾🌾🌾🌾🌾🌾