2-12-19C

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് ആറാം ഭാഗം
അദ്ധ്യായം 11
🐒🐫🦍🐗🦓🐴🌎
പതിനൊന്ന്
സാമ്രാജ്യത്വ ദർശനങ്ങൾ

  ബിസി രണ്ടാം നൂറ്റാണ്ടിൻറെ മധ്യത്തിൽ നുമാന്റിയ എന്നചെറുപട്ടണം റോമാസാമ്രാജ്യത്തെ വെല്ലുവിളിച്ചു. മെഡിറ്ററേനിയൻ തടത്തിലാകമാനമുള്ള, ചോദ്യം ചെയ്യപ്പെടാത്ത യജമാനൻ ആയിരുന്നു അക്കാലത്ത് റോമ. മാസിഡോണിയൻ സാമ്രാജ്യത്വത്തെയും,സെലൂസിഡ് സാമ്രാജ്യത്തെയും പരാജയപ്പെടുത്തുകയും, ഗ്രീസിലെ സിറ്റി-സ്റ്റേറ്റുകൾ കീഴടക്കുകയും, കാർത്തേജിനെ ചാരമാക്കി മാറ്റുകയും ചെയ്ത റോമ. അടങ്ങാത്ത സ്വാതന്ത്ര്യ മോഹവും തങ്ങളുടെ കഠിനമായ ഭൂപ്രദേശവും ഒഴികെ നുമാന്റിയർക്ക് സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല .എന്നാൽ ഒന്നിന് പുറകെ ഒന്നായി വന്ന ലെഗ്യോനുകളെ അവർ കീഴടക്കുകയോ നാണംകെടുത്തി തിരിച്ചയയ്ക്കുകയോ ചെയ്തു . 134 ബി സി യിൽ ക്ഷമ അറ്റ് റോമക്കാർ കാർത്തേജിനെ നിലംപരിശാക്കിയ ഐമിലിയാനസിന്റെ നേതൃത്വത്തിൽ പുതിയ പോരാട്ടം നടത്തി. അദ്ദേഹം  നൂമാൻ്റിയക്ക് ചുറ്റും ഒരു കോട്ട പണിതത് പുറംലോകവുമായുള്ള അവരുടെ ബന്ധം മുറിച്ചു. ഒരുവർഷം കൊണ്ട്  ഭക്ഷണമില്ലാതായിത്തീർന്ന അവർ  തങ്ങളുടെ പട്ടണത്തിന് തീയിട്ടു. റോമക്കാരുടെ അടിമകളാവാതിരിക്കാൻ  അവരിൽ മിക്കവരും  ആത്മഹത്യ ചെയ്തു.
           സാമ്രാജ്യം എന്നതിന് കൃത്യമായ നിർവചനം അസാധ്യമാണ് .വളരെ വലിയ കടന്നുകയറ്റം മുതൽ മൂന്നോനാലോ സംസ്കാരങ്ങളെ അധികാരപരിധിയിലെത്തിക്കുന്നതുവരെ സാമ്രാജ്യത്വ സ്ഥാപനമായിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്തിന് ഇന്ന് സാംസ്കാരിക തനിമയുണ്ട് എന്ന് വിശ്വസിക്കുക അവാസ്തവം ആണ്. ആക്രമണകാരികളുടെ സംസ്കാരം അടിമയായ പ്രദേശങ്ങൾ  ബോധപൂർവ്വവും ബോധപൂർവ്വവും സ്വാംശീകരിക്കുന്നു .തങ്ങൾ എത്തിയ പ്രദേശത്തെ സംസ്കാരം അധിനിവേശ ശക്തികളെയും സ്വാധീനിക്കുന്നുണ്ട് .
ബിസി 2250  നിലവിലിരുന്ന സാർഗോൺ രാജാവിൻറെ  അക്കേഡിയൻ സാമ്രാജ്യമാണ്  ആദ്യത്തേത് എന്ന് കരുതാം. ആദ്യകാലത്ത്  സ്വന്തം രാജ്യത്തിൻറെ മഹത്വം ഉദ്ഘോഷിക്കുന്ന വയ്യായിരുന്നു  സാമ്രാജ്യങ്ങൾ .
പിന്നീട് സമ്രാട്ടുകൾ തങ്ങൾ ദൈവം സൃഷ്ടിച്ച നായകർ ആണെന്നും കീഴടക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ആണ് തങ്ങൾ പടനയിച്ചത് എന്ന് വിശ്വസിക്കുകയും  എല്ലാവരുടെയും  രാജാവായിരിക്കാൻ  ബോധപൂർവം ശ്രമിക്കുകയും ചെയ്തു. പക്ഷേ ആക്രമിക്കപ്പെട്ട  ജനതയ്ക്ക് പ്രഭു സ്ഥാനമോ  ഉയർന്ന ഉദ്യോഗങ്ങഓ ലഭിച്ചിരുന്നില്ല . കുറേക്കാലം കഴിഞ്ഞപ്പോൾ അവരും അധീശ  പദവിയിലേക്ക് വരുക തന്നെ ചെയ്തു.
എ ഡി  രണ്ടാം നൂറ്റാണ്ടിൽ ഐബീരിയൻ ജനിച്ച ചക്രവർത്തിമാരുടെ ഒരു നിരതന്നെ  റോം ഭരിച്ചു. അവരിൽ പ്രാദേശിക ഐബീരിയൻ രക്തവും ഉണ്ടായിരുന്നു. 244 -249  കാലത്ത് ഭരിച്ചിരുന്ന  ഫിലിപ്പ് ചക്രവർത്തി 'അറേബ്യയിലെ ഫിലിപ്പ്' എന്നാണ്  സംഭാഷണങ്ങളിൽ പരാമർശിക്കപ്പെട്ടത്.
       അറബി സാമ്രാജ്യത്തിലുംസമാനമായ പ്രക്രിയ സംഭവിച്ചു .
എഡി ഏഴാം നൂറ്റാണ്ടിൻറെ മധ്യത്തിൽ അറബ് സാമ്രാജ്യം സ്ഥാപിതമാകുമ്പോൾ ഭരണവർഗ്ഗമായിരുന്ന  അറബി മുസ്‌ലിം കുലീനർ ഒരു വശത്തും , ഈജിപ്തുകാരും സിറിയക്കാരും  ഇറാനികളും ബർബരും കീഴടക്കപ്പെട്ടവരായി മറുവശത്തും വ്യക്തമായി വിഭജിക്കപ്പെട്ടിരുന്നു .
ഇവർ ക്രമേണ അറബി ഭാഷയും മുസ്ലിം വിശ്വാസവുംസ്വീകരിക്കുകയും തങ്ങളെ   വിദ്വേഷത്തോടെ നോക്കിയിരുന്ന പഴയ അറബി കുലീനരോട് സമത്വം ആവശ്യപ്പെടുകയും, ഒടുവിൽ അവർക്ക് അതു ലഭ്യമാവുകയും ചെയ്തു. സിറിയക്കാരും  മെസപ്പെട്ടോമിയക്കാരും, ആയ കൂട്ടിച്ചേർക്കപ്പെട്ടവർ- ഒരു യഥാർത്ഥ സാമ്രാജ്യം തകർന്നു കഴിഞ്ഞും ഒരു വംശീയ സംഘം എന്ന നിലയിൽ അറബികൾക്ക് മേധാവിത്വം നഷ്ടപ്പെട്ടുകഴിഞ്ഞും- അതിനെ ഉയർത്തിപ്പിടിക്കുകയും വികസിപ്പിക്കുകയും ചെയ്തു.
     ചൈനയിൽ സാമ്രാജ്യത്തിന്റെ സാംസ്കാരിക സമീകരണം കുറേക്കൂടി  വിജയകരമായിരുന്നു.
   ചരിത്രത്തിൽ  നല്ലവരോ മോശക്കാരോ അല്ല ഉള്ളത്. സാമ്രാജ്യത്വ ശക്തികൾ ഒരു രാജ്യത്ത് കൊണ്ടുവന്ന വികസനത്തെ വളർച്ചയെയോ അതിനെ എതിർക്കുന്ന സ്വരാഷ്ട്രസ്നേഹികൾക്ക് ഒഴിവാക്കാൻ കഴിയില്ല.
          സാംസ്കാരിക തനിമ എന്നൊന്ന്  മനുഷ്യവംശത്തിലെ ഏതെങ്കിലുമൊന്നിന് അവകാശപ്പെടാനാവില്ല. സങ്കരമായ ഒരു സംസ്കാരമാണ് ലോകത്തെവിടെയും നിലനിൽക്കുന്നത് ,എന്ന് അടിവരയിടുകയാണ് ഹരാരി ഈ ചരിത്രരചനയിലൂടെ ചെയ്യുന്നത്.

കുറിപ്പെഴുത്ത്
രതീഷ്കുമാർ
 28/10/19.

🌾🌾🌾🌾🌾🌾🌾