30-12-19

സാപ്പിയൻസ് പരമ്പര അവസാനഭാഗങ്ങൾ
 സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് പത്താം ഭാഗം
അദ്ധ്യായം
19
🐗🦀🐫🐒🦓🐴
പത്തൊൻപത്

പിന്നീട് എന്നെന്നും അവർ സുഖമായി ജീവിച്ചു.

എന്താണ് സന്തോഷം. അലഞ്ഞുതിരിയൽ/വേട്ടയാടൽ സമൂഹത്തേക്കാൾ കൃഷിക്കാർ സന്തുഷ്ടരായിരുന്നോ?അവരേക്കാൾ സന്തോഷം ഇന്നത്തെ ജനതക്കുണ്ടോ?ഉണ്ടാവാൻ സാദ്ധ്യതയില്ലെന്നാണ് ഹരാരിയൻ കണ്ടെത്തൽ. സുഖം അളക്കുന്ന സ്കെയിലിൽ വേട്ടക്കാരനും കൃഷിക്കാരനും സമകാലികനും ഒരേ അങ്കനത്തിലാവും സുഖം അനുഭവപ്പെടുന്നത്.സുഖം ഒരു ജൈവരാസ ഉല്പന്നമാണ്.ഒരു വിശ്വാസിക്ക് ആരാധനയേക്കാൾ സുഖം ലൈംഗികബന്ധം നൽകുന്നുണ്ടാവുമോ?.വീരൻമാരുടെ പ്രവൃത്തികളും കണ്ടുപിടിത്തങ്ങളും വ്യക്തിയുടെ സന്തോഷത്തെയും ദുരിതത്തെയും എങ്ങനെസ്വാധീനിച്ചു എന്ന് ചരിത്രം അന്വേഷിക്കുന്നില്ല.ചരിത്രത്തെക്കുറിച്ച് നമുക്കുള്ള അറിവിലെ ഏറ്റവും വലിയ വിടവ് അതാണ്.നമുക്കത് നിറച്ചുതുടങ്ങാം.

കുറിപ്പെഴുത്ത്
രതീഷ് കുമാർ
15/11/19