9-12-19

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് ഏഴാം ഭാഗം
അദ്ധ്യായം 12
 🐫🦍🐗🐴🐒🦓🌎
പന്ത്രണ്ട്
മതത്തിൻറെ നിയമം
ഇസ്ലാം മതവും ക്രിസ്തു മതവും ലോകത്തെ ഏകീകരിച്ചു ആഫ്രിക്കനും ഏഷ്യനും യൂറോപ്യനും ഒരേ ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് ഒരിടത്ത് ഒത്തുകൂടാൻ തക്കവണ്ണം മനുഷ്യവർഗ്ഗത്തെ ഒന്നിപ്പിക്കാൻ അവയ്ക്കായി .പ്രാചീന മതത്തിലെ ദൈവങ്ങൾ  സർവ്വസാക്ഷികളാണ്. തങ്ങൾക്കുവേണ്ടി  ബലിപീഠം ഒരുക്കാനോ അന്യ ജനപദങ്ങളിലെ ആളുകളെക്കൊണ്ട് തങ്ങളെ പ്രാർത്ഥിക്കാനോ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ബഹുദൈവവിശ്വാസികൾക്ക് തങ്ങളുടെ ദൈവങ്ങൾക്കൊപ്പം  മറ്റൊരു ദൈവം കൂടി വരുന്നതിൽ  വലിയ എതിർപ്പുണ്ടായിരുന്നില്ല. തങ്ങളുടെ ദേവന്മാരുടെ നിരയിലേക്ക് ഏഷ്യക്കാരിയായ ദേവത സിബിലീനെയും  ഈജിപ്തിലെ ദേവതയായ ഇസിസിനെയും റോമക്കാർ സന്തോഷത്തോടെ കൈക്കൊണ്ടു. ലോകത്തെ മുഴുവനും കാത്തിരുന്ന ദൈവത്തിന് ഒരു   വിഭാഗത്തിൻറെ യുദ്ധം വിജയിപ്പിക്കാൻ , അല്ലെങ്കിൽ ഒരാളുടെ രോഗം മാറ്റാൻ ,താല്പര്യം ഉണ്ടാവില്ലല്ലോ. അവിടേയ്ക്ക് ഉപ ദൈവങ്ങൾ എത്തപ്പെട്ടു. പ്രാചീന ഹിന്ദുക്കളുടെ ഏക  ദൈവമായ ആത്മന്- അവനെ പ്രാർത്ഥിച്ച ചില സന്യാസിമാരോടൊപ്പം-ഭൗതിക കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായിരുന്നില്ല . ഭൗതിക ജീവികളായ  സാധാരണ മനുഷ്യർക്ക് അത്മൻ പ്രാപ്തമായില്ല. അവർക്ക് ആഹാരം ലഭിക്കാനും  ശത്രുക്കളെ എതിർക്കാനും യുദ്ധങ്ങൾ ജയിക്കാനും സഹായിക്കുന്ന ദൈവങ്ങൾ ആവശ്യമായി വന്നു.

റോമക്കാർ  ക്രിസ്ത്യാനികളുടെ ഏറ്റവും ഏകനും മാനസാന്തരപ്പെടുത്തുന്ന തുമായ ദൈവത്തോട് മാത്രമാണ് സഹിഷ്ണുത കാട്ടാരുന്നത്. ക്രിസ്തുവിൻറെ കുരിശുമരണം മുതൽ മുതൽ 300 വർഷക്കാലം  ബഹുദൈവ വിശ്വാസികളായ റോമാ ചക്രവർത്തിമാർ ക്രിസ്ത്യാനികൾക്കെതിരായി നാല് പീഡനങ്ങൾ മാത്രമാണ് തുടങ്ങിവെച്ചത്. അതിൽ എല്ലാം കൂടി ഏതാനും ആയിരം ക്രിസ്ത്യാനികൾ മരിച്ചിട്ടുണ്ടാവും 16 ,17 നൂറ്റാണ്ടുകളിൽ ക്രിസ്ത്യാനികളിലെ പഴമക്കാരും പ്രൊട്ടസ്റ്റൻറുകളും തമ്മിലുള്ള സമരത്തിൽ ലക്ഷക്കണക്കിന് 
 മരണം ഉണ്ടായി. 1572  ആഗസ്റ്റ് 23 ആം തീയതി വിശുദ്ധ ബർത്തലോം ദിന കൂട്ടക്കൊലയിൽ 24 മണിക്കൂറിനുള്ളിൽ  5000നും 10000 നും ഇടയിൽ പ്രൊട്ടസ്റ്റൻറ് കാർ കശാപ്പ് ചെയ്യപ്പെട്ടു. ഫ്രാൻസിൽ നിന്നുള്ള ആ വിവരം  റോമിലെ പോപ്പ് കേട്ടപ്പോൾ ആഘോഷ പ്രാർത്ഥനകൾ നടത്തുകയും വത്തിക്കാനിലെ മുറികളിൽ ഒന്നിൽ ആ കൂട്ടക്കൊലയുടെ ചിത്രം വരയ്ക്കാൻ ജോർജിയോ വസാരിയെ ചുമതലപ്പെടുത്തുകയും ചെയ്തു .ബഹുദൈവ വിശ്വാസികളായിരുന്ന റോമാസാമ്രാജ്യത്തിന്റെ അസ്തിത്വത്തിന്റെ മുഴുവൻ നാളുകളിലും കൊന്നൊടുക്കിയവരുടെ എണ്ണം ചേർത്തുവച്ചാലും  24 മണിക്കൂറിനുള്ളിൽ ക്രിസ്ത്യാനികളാൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണത്തിന്റെ അടുത്തെങ്ങും എത്തുന്നില്ല.

    നാമറിയുന്ന ആദ്യത്തെ ഏകദൈവമതം  ഈജിപ്തിൽ 1350 ബി സിക്ക് അടുത്താണ് പ്രത്യക്ഷപ്പെട്ടത് .ഈജിപ്തിലെ ദേവ നിരയിൽ അപ്രധാനികളിലൊരാളായിരുന്ന ആറ്റൻ പ്രപഞ്ചത്തിലെ പരമമായ ശക്തിയാണെന്ന്  അപ്പോഴത്തെ ഫറവോൻ അഖൈനാറ്റൻ പ്രഖ്യാപിക്കുകയുണ്ടായി. മറ്റെല്ലാ ദൈവങ്ങളെയും ആരാധിക്കുന്നത് തടയുന്നതിന് ശ്രമിച്ചെങ്കിലും, അയാളുടെ മരണശേഷം പഴയ ദേവകളെ ആരാധിക്കുന്നതിലേക്ക് ആളുകൾ മടങ്ങിവന്നു.
       ക്രിസ്തീയ വിശുദ്ധർ  പുരാതന ബഹുദൈവ വിശ്വാസത്തിലെ ദേവന്മാരെ  സ്വാംശീകരിച്ചി ട്ടുണ്ട്. ഉദാഹരണമായി ക്രിസ്തുമതത്തിന്റെ ആഗമനത്തിന് മുമ്പ് സെൽറ്റിക്ക് അയർലണ്ടിലെ മുഖ്യദേവത  ബ്രിജിഡ് ആയിരുന്നു. അയർലൻഡ് ക്രിസ്തീയമായപ്പോൾ  ബ്രിഡ്ജും മാമോദിസമുക്കപ്പെട്ടു വിശുദ്ധ ബ്രിജിത് ആയി. ഇന്നും കത്തോലിക്ക അയർലണ്ടിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വിശുദ്ധ അവരാണ്.

     തിന്മയെ വിശദീകരിക്കുന്നതിൽ ഏകദൈവ വിശ്വാസത്തിന് പരിമിതിയുണ്ട്. സർവശക്തനായ ഈശ്വരൻ എന്തിന് ആളുകളിൽ തിന്മ  വരുത്തുന്നു.ദ്വൈത വിശ്വാസത്തിന് ഈ പ്രശ്നത്തെ നിസ്സാരമായി പരിഹരിക്കാനാവും. നല്ല മനുഷ്യർക്ക് പോലും മോശം കാര്യങ്ങൾ സംഭവിക്കുന്നത് ലോകത്തെ നല്ലവനായ ദൈവം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നില്ല എന്നതുകൊണ്ടാണ്. ലോകത്തിൽ അഴിഞ്ഞാടുന്ന സ്വതന്ത്രമായ ഒരു തിന്മ ശക്തിയും ഉണ്ട് .ആശക്തി മോശം കാര്യങ്ങൾ ചെയ്യുന്നു.
ബിസി 1500_1000 ഇടയിൽ ജീവിച്ചിരുന്ന സൊരാതുഷ്ട്ര പ്രവാചകന്റെ  സ്വരാഷ്ട്രമതപ്രകാരം 'അഹൂര മസ്ദ'എന്ന നല്ല ദേവനും 'അൻഗ്ര മൈന്യു'എന്ന ചീത്ത ദേവനും തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയാണുലോകം.ബിസി 550_330കാലത്തെ അക്കമനീദ് പാഴ്സിസാമ്രാജ്യകാലത്തെ പ്രധാന മതമായിരുന്നു ഇത്.പിന്നീടിത് സസ്സാനിദ് പാഴ്സി സാമ്രാജ്യത്തിന്റെ(224-651ഏഡി)ഔദ്യോഗിക മതമായിത്തീർന്നു. എ ഡി മൂന്നും നാലും നൂറ്റാണ്ടുകളിൽ  ചൈനയിൽനിന്ന് ഉത്തര ആഫ്രിക്കയിലേക്ക് വ്യാപിച്ച മാണിക്കീൻ വിശ്വാസതിലും; (ഗ്)ണോസ്റ്റിസിസം തുടങ്ങിയ വിശ്വാസങ്ങളിലും സ്വരാഷ്ട്രീയ ദ്വൈതസങ്കൽപ്പത്തിന്റെ തുടർച്ചയാണുള്ളത്.
റോമാസാമ്രാജ്യത്തിൽ മേധാവിത്വംനേടുമെന്നുസംശയിക്കാവുന്ന കാലത്ത് മാണിക്കീയർ റോമായുടെ ആത്മാവിനെ ക്രിസ്ത്യാനികൾക്കായി നഷ്ടപ്പെടുത്തി;സസ്സാനിദ് സാമ്രാജ്യത്തെ മുസ്‌ലിംകൾ കീഴടക്കുകയും ചെയ്തു ഇതോടെ, ഇന്ത്യയിലും പശ്ചിമേഷ്യയിലുമായി കൈപിടിയിലൊതുക്കാവുന്ന ദ്വൈതസമുഹങ്ങളെ മാത്രം അവശേഷിപ്പിച്ച് ഏകദൈവം ലോകത്തിൽ പിടിമുറുക്കി. സത്യത്തിൽ ലോകത്ത് ദ്വൈത വിശ്വാസം തുടച്ചു നീക്കപ്പെടുകയല്ല ഉണ്ടായത്. യഹൂദ, ക്രിസ്തീയ, മുസ്ലിം, ഏകദൈവവിശ്വാസം ദ്വൈതവിശ്വാസങ്ങളും നടപടികളും സ്വാംശീകരിച്ചു . പിശാച് എന്നോ സാത്താൻ എന്നോപേരുള്ള ദുഷ്ടശക്തിക്ക് സ്വതന്ത്രമായി പെരുമാറാനും നല്ല ദൈവത്തിനെതിരെ പോരാടാനും ദൈവത്തിൻറെ അനുമതി കൂടാതെ നാശം വിതയ്ക്കാനും കഴിയും.(പഴയനിയമത്തിൽ സാത്താന് ഈ കരുത്തില്ല) മനുഷ്യൻ നല്ല ദൈവത്തിൻറെ സഹായിയായി വർത്തിക്കണം. കുരിശുയുദ്ധവും ജിഹാദും സംഗതമായത് ഈ വിശ്വാസത്തിലാണ്

ജ്ഞേയവാദികളും ണോസ്റ്റിസിസ്റ്റീകളും,മണിക്കീനിസ്റ്റും ആയ ദ്വൈയ്തവാദികളിൽപലരുംവിശ്വസിച്ചത്, നല്ല ദൈവം ആത്മശക്തിയേയും ആത്മാവിനെയും സൃഷ്ടിച്ചു, ദ്രവ്യവും ശരീരങ്ങളും ദുഷ്ട ദൈവത്തിൻറെ സൃഷ്ടിയാണ് . ഈ കാഴ്ചപ്പാട് പ്രകാരം  മനുഷ്യൻ നല്ല ആത്മാവും ദുഷ്ട ശരീരവും തമ്മിലുള്ള ഒരു പോരാട്ട വേദിയായി വർത്തിക്കുന്നു.ഏകദൈവികർ ദൈവങ്ങളെ സ്വർഗ,നരകങ്ങളാക്കി സ്വാംശീകരിച്ചു.ചുരുക്കത്തിൽ സിങ്ക്രൈറ്റിസമാണ്( വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള കൈക്കൊള്ളപ്പെട്ടിട്ടുള്ള  ആചാരങ്ങളുടെയും നടപടികളുടെയും  വൈരുദ്ധ്യം ഉള്ളതും വ്യത്യസ്തവുമായ ആശയങ്ങളിൽ ഒരേസമയം വിശ്വസിക്കുന്നതിന് പണ്ഡിതന്മാർ നൽകിയ പേര് -മിശ്രണവിശ്വാസം).

    ബിസി  ഒന്നാം സഹസ്രാബ്ദത്തിൽ  ആഫ്രോ ഏഷ്യയിലൂടെ  തീർത്തും പുതിയ ഒരുതരം മതങ്ങൾ പ്രചരിച്ചു തുടങ്ങി.  ഇന്ത്യയിലെ ജൈനമതം,  ബുദ്ധമതം, ചൈനയിലെ ദാവോമതം, കൺഫ്യൂഷ്യൻ മതം, മെഡിറ്ററേനിയൻ തടത്തിലെ സ്റ്റോയിക്ക് മതം, സിനിക് മതം, എപ്പിക്യൂറിയൻ മതം,എന്നിവയിൽ ദൈവത്തോടുള്ള അവഗണന പ്രകടമാണ്.
  ബുദ്ധൻ ദീർഘ തപസ്സിലൂടെ മർത്യദുഖഹേതു ഈശ്വരകൽപ്പിതമല്ല,സ്വന്തം അതിമോഹസൃഷ്ടിയാണെന്നറിഞ്ഞു.ഈശ്വരനിൽ അവിശ്വസിച്ചില്ല,വിശ്വാസം സുഖംതരുമെന്നുകരുതിയതുമില്ല.പിൽക്കാലത്ത് ആ മതക്കാർ പഴയ മുഴുവൻ ദൈവങ്ങളേയും പുതിയ ബുദ്ധമതദൈവങ്ങളെയും ,വിവിധ ആവശ്യങ്ങൾ നിവർത്തിക്കാൻ പ്രാർത്ഥിച്ചു തുടങ്ങി!
     കഴിഞ്ഞ 300വർഷങ്ങളിൽ ദൈവമതങ്ങൾക്ക് പ്രധാന്യം കുറഞ്ഞു;
😎 ലിബറലിസം, കമ്മ്യൂണിസം,  ക്യാപിറ്റലിസം, നാഷണലിസം,നാസിസം എന്നിങ്ങനെയുള്ള  അനേകം പുതിയ പ്രകൃതിനിയമങ്ങൾ വളർന്നുവന്നു.
ഇസ്ലാംമതം,ബുദ്ധമതം, കമ്മ്യൂണിസം എന്നിവയെല്ലാം ഒരേ അളവിൽ മതങ്ങളാണ്.

അർഹിക്കുന്നതേ അവശേഷിക്കൂ.പരിണാമസിദ്ധാന്തത്തിന്റെ സത്തയാണത്.
സാപ്പിയൻസിൽ അഭിജാതം ആര്യവംശമാണ്.അതിനെ കലർപ്പുപറ്റാതെസൂക്ഷിക്കണം. കറുത്തവനെയും ഹീനനെയും അവസാനിപ്പിച്ച് സാപ്പിയൻസിന്റെ തുടർജീവിതം സാധ്യമാക്കുകയാണ് നാസിസം ചെയ്തത്.
ലിബറൽ ഹ്യൂമനിസവും,സോഷ്യൽഹ്യൂമനിസവും, പരിണാമ ഹ്യൂമനിസവും(നാസി ) മനുഷ്യവർഗ്ഗത്തെ വിശുദ്ധീകരിക്കുന്ന മതങ്ങളായി കാണണം.

രതീഷ്കുമാർ
6/11/19
🌾🌾🌾🌾🌾🌾🌾