23-12-19B

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് ഒൻപതാം ഭാഗം
അദ്ധ്യായങ്ങൾ 17
🦓🐒🐫🐗🦀🐴🦍🌍

പതിനേഴ്
വ്യവസായത്തിന്റെ ചക്രങ്ങൾ

      വ്യവസായത്തിന്റെ മുഖ്യ ഉപാധി ഊർജ്ജമാണ്. സത്യത്തിൽ ഊർജ്ജം പരിമിതമല്ല. മനുഷ്യർ പുതിയ പുതിയ ഊർജ്ജങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ് .ആദ്യം കൽക്കരി പിന്നെ എണ്ണ,പുഴയുടെയും യും കാറ്റിന്റെയും ശക്തി. വൈദ്യുതി എന്ന അതിശക്തമായ ഊർജ്ജ സ്രോതസ്സ്.അതിനേക്കാളധികം സൂര്യൻറെ ഊർജ്ജം.

ചൈനക്കാരായ ആൾകെമിസ്റ്റുകൾ  വെടിമരുന്ന് കണ്ടുപിടിച്ച് 600 വർഷത്തിനുശേഷമാണ് തുർക്കികൾ പീരങ്കി എന്ന ആയുധമായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്, പക്ഷേ പക്ഷേ ഐൻസ്റ്റീൻ ഇ സമം എംസി സ്ക്വയർ എന്ന് സിദ്ധാന്തിച്ച് 40 വർഷത്തിനുള്ളിൽ അണുവായുധങ്ങളും ആണവ വൈദ്യുത നിലയങ്ങളും ലോകത്ത് സാർവത്രികമായി.
ഊർജത്തെ രൂപംമാറ്റി ഉപയോഗിക്കാമെന്ന കണ്ടെത്തൽ തന്നെയാണ് വ്യവസായ വിപ്ലവം.
അതിൻറെ ഫലമായി  മനുഷ്യനെ പോലെ തന്നെ വൈകാരിക ജീവിതം നയിച്ച പന്നിയും കോഴിയും ആടും എല്ലാം യന്ത്ര സമാനമായി മനുഷ്യൻ കരുതാൻ തുടങ്ങി .സ്വയം ഒന്നു ചലിക്കാൻ പോലും കഴിയാതെ  മനുഷ്യന് വേണ്ടി ജീവിച്ചുകൊല്ലപ്പെടുന്ന പാവം ജീവികൾ .

     ഊർജ്ജത്തിന്റെ രൂപപരിവർത്തനം  ഉത്പാദനം വേഗത്തിലാക്കി. അതിനനുസരിച്ച് ഉപഭോഗവും കൂടണം . കൂടി!!
നാമിന്ന്  ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലാണ് .കാലറി മൂല്യം അധികമുള്ള ഭക്ഷണം  കഴിച്ചും, അതുണ്ടാക്കുന്ന രോഗാവസ്ഥ മറികടക്കാൻ
 അത്ര അളവിൽ തന്നെ മരുന്ന് കഴിച്ചു നാം രണ്ടു തരത്തിൽ കമ്പോളത്തേ സഹായിക്കുന്നു.
പഴയകാലത്ത് സമ്പന്നർ മാത്രം ചെലവാക്കുകയും ദരിദ്രർ പരമാവധിആഗ്രഹമടക്കി ജീവിക്കുകയും ചെയ്തു .  തങ്ങളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും നോക്കിനടത്തുന്നതിൽ ധനികർ വലിയ ശ്രദ്ധ പുലർത്തുന്നു .അതേസമയം സമ്പത്ത് ഇല്ലാത്തവർ  തങ്ങൾക്ക് ആവശ്യമില്ലാത്ത കാറ്റും ടെലിവിഷനും വാങ്ങി കടക്കെണിയിൽ ആകുന്നു. ധനികരുടെ പരമമായ കല്പന നിക്ഷേപിക്കുക എന്നതാണ് , ദരിദ്രരുടേത് വാങ്ങൂ എന്നും


കുറിപ്പെഴുത്ത്
രതീഷ് കുമാർ
14\11\19

🌾🌾🌾🌾🌾🌾🌾