2-12-19

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് ആറാം ഭാഗം
അദ്ധ്യായം 9
🐗🦀🦓🐴🐒🌎
മനുഷ്യരാശിയുടെ ചേർന്നു വരവ്
അദ്ധ്യായം ഒൻപത്
ചരിത്രത്തിലെ അമ്പ്


  സഹനത്തിന്റെ തത്ത്വശാസ്ത്രമായ  ക്രിസ്തുമതത്തിൽ വിശ്വസിച്ചുകോണ്ട് പ്രഭുക്കൾ യുദ്ധം ചെയ്തു.
യൂറോപ്യൻ ലിബറൽ ഭരണകൂടം വ്യക്തി സ്വാതന്ത്ര്യം നിലനിർത്താൻ ദരിദ്രരെ ജയിലിൽ അടച്ചതും ,സോഷ്യലിസം ക്രൂരമായ സ്വേച്ഛാധിപത്യം ആയതും ,നോവലുകൾ കാട്ടിത്തരുന്നു. മനുഷ്യജീവി വൈരുദ്ധ്യം ഉള്ള വിശ്വാസങ്ങൾ കൈവശം വയ്ക്കുകയും,പരസ്പരം  ചേർന്ന് പോകാത്ത മൂല്യങ്ങളാൽ പിളർക്കപ്പെട്ട് അസ്വസ്ഥനാകുകയും ചെയ്യുന്നു.
 
        മഞ്ഞ് യുഗത്തിലെ അവസാനത്തിൽ സമുദ്ര നിരപ്പ് ഉയർന്ന ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടുപോയി ലോകം അന്ന് ആയിരക്കണക്കിന്  ചെറിയ പ്രദേശങ്ങളായിരുന്നു. പരസ്പരം തീരെ പരിചയമില്ലാത്തവർ .(10000ബിസി) 2000 ബിസിയിലത് നൂറുകളായിക്കുറഞ്ഞു.എഡി1450ഓടെ 90%ഒരൊറ്റ ലോകമായി.ആഫ്രോ-ഏഷ്യൻ ലോകം.10%മെസോ അമേരിക്കൻ, ആൻഡിയൻ,ആസ്ത്രിയൻ,പെസഫിക്സമുദ്രം എന്നീനാലുവിഭാഗത്തിലും.അടുത്ത300വർഷം കൊണ്ട് ലോകം മുഴുവൻ ഒറ്റ വംശമായി. വംശങ്ങളുടെ തനിമ എന്നത് ഒരു സങ്കല്പം മാത്രമാണ് .ചില പ്രത്യേക പ്രദേശത്തെ തനത് ഭക്ഷണം എന്ന് നാം പ്രതീക്ഷിക്കുന്നവപോലും കലർപ്പിന്റെ ഉല്പ്പന്നങ്ങളാണ്.ജ്ഞാനവിപ്ലവത്തിന്റെ തുടക്കംമുതൽ ഏകലോകം സങ്കൽപ്പതലത്തിൽ സൃഷ്ടമായി.

കുറിപ്പെഴുത്ത്
രതീഷ്കുമാർ
26-10-19

🌾🌾🌾🌾🌾🌾🌾