13-01-20


ചങ്ങമ്പുഴ ഭാഗം രണ്ട്

🌾🌾🌾🌾🌾🌾
📚📚📚📚📚📚
അധ്യായം 2 പുൽക്കൊടികളും നക്ഷത്രങ്ങളും
ചങ്ങമ്പുഴ ജനിക്കുമ്പോൾ തന്നെ  ചങ്ങമ്പുഴത്തറവാട് ദാരിദ്ര്യത്തിൽ എത്തിയിരുന്നു .കൊട്ടാരം അടിച്ചുതളിക്കാരി ആയ അമ്മൂമ്മയുടെ തുച്ഛമായ ശമ്പളം ആയിരുന്നു കുടുംബ വരുമാനം. വക്കീൽ ഗുമസ്തൻ ആയിരുന്നു അച്ഛൻ. അദ്ദേഹത്തിൻറെ വക്കീൽ തളർവാതം പിടിച്ചുകിടപ്പിലായി. അതിനുശേഷം  ഉണ്ടായിരുന്ന സ്വത്ത് കൂടി വിറ്റ്  കച്ചവടം നടത്തി  എല്ലാം നശിപ്പിച്ചു . ബാല്യദശയിൽ കൊട്ടാരം അടിച്ചുതളിക്കാരിയുടെ ശമ്പളം കൊണ്ട് ഉണ്ട് ജീവിക്കുന്ന ആൾ  എന്ന അർത്ഥത്തിൽ  'എച്ചിൽ തീനി' എന്ന് മറ്റു കുട്ടികൾ കളിയാക്കിയിരുന്നു . രുചിക്കാത്ത സത്യവും മറ്റു കുട്ടികൾ പ്രകടിപ്പിച്ച മിഥ്യാഭിമാനവും അദ്ദേഹത്തെ ഏറെ തളർത്തി . പാറുക്കുട്ടിയമ്മ - കൊച്ചിയിൽ തെക്കേടത്തു മാധവമേനോൻ ദമ്പതികൾക്ക് ഉണ്ടായ ആറുമക്കളിൽ  ഉയിരോടെ ശേഷിച്ചവർ കൃഷ്ണപിള്ള , പ്രഭാകരൻ , കനകം എന്നിവരായിരുന്നു. അച്ഛൻറെ ഒരു ജാര ഗൃഹത്തിൽ അച്ഛനോടൊപ്പം പോകേണ്ടിവന്ന  ഗതികേട് അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട് .

   ബാല്യ ജീവിതത്തിൽ :- "അങ്ങനെ ഞാനും എൻറെ കളിത്തോഴി ആയ കൊച്ചമ്മുവും ഒത്തുചേർന്ന് മധുരമായ ശൈശവകാലം   മധുവായി കഴിച്ചുകൂട്ടിയ" സംഭവമുണ്ട് . 5 വയസ്സ് പ്രായമുള്ള കൃഷ്ണൻ കഷ്ടിച്ച് 17-18 വയസ്സ് പ്രായമുള്ള കൊച്ചമ്മുവിനെ കാണുന്നത് പെരുമനത്ത് അച്ഛൻറെ സുഹൃത്തിൻറെ വീട്ടിൽ വച്ചാണ് .  ഈ അനുഭവങ്ങൾ  അദ്ദേഹത്തിൻറെ സ്വഭാവരൂപീകരണത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് .

     9- 10 വയസ്സുള്ള കാലത്ത് മന്തൻ കാലൻ കളിയിൽ ഉണ്ടായ കശപിശ, തന്നെക്കാൾ  ചെറിയ ചെറിയ പ്രതിയോഗിയ നിലംപരിശാക്കുവാനും അതിനു സമ്മാനമായി ജനമധ്യത്തിൽ വച്ച് ലഭിച്ച പ്രഹരവും, അതിൻറെ പിറ്റേദിവസം ഏകാന്തതയിൽ പ്രകൃതിയെ നോക്കി ഇരിക്കവേ  കവിതാവേശമായി ബാലനിൽ സംക്രമിച്ചു .
"തൃക്കൺപുരമെന്ന്  പേരുള്ളരമ്പലം
 ബാലകൃഷ്ണൻ തൻറെ വാസദേശം-
 കുറ്റിച്ചക്കാലയാം വീടിൻറെ മുമ്പിലെ
കുറ്റിക്കാടുള്ള കളിപ്രദേശം" എന്ന് തുടങ്ങുന്ന 150 വരിയുള്ള കവിത വായിച്ചുകേൾപ്പിച്ചവരിൽ നിന്നൊക്കെ കൈയ്യടി വാങ്ങി .

    പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഇടപ്പള്ളിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെക്കാൾ മൂന്നു വയസ്സിനു മൂത്ത ഇടപ്പള്ളി രാഘവൻപിള്ളയെ പരിചയപ്പെടുകയും പരസ്പരം പോരടിക്കുകയും ചെയ്തു.  ഇടപ്പള്ളി : 
" പച്ചക്കടലക്ക തിന്നാൽ ആർക്കും
പദ്യമെഴുതുവാനാവും
മെച്ചത്തിലുള്ളതായി തീരും കുറ-
ച്ചെങ്കിലും കൂടിക്കഴിച്ചാൽ "
( പച്ചകടല: തൂപ്പുകാരി മുത്തശ്ശിയുടെ മുഖത്തെ കുരുവിൽ നിന്നും ഉണ്ടായ ശകാരപ്പേര്)
എന്ന ഉപഹാസ കവനം കാച്ചിയത് ഈ വിദ്വേഷത്തിൽ നിന്നായിരുന്നു .സമൂഹത്തിൽ തന്നെക്കാൾ ഉയർന്നവരുമായാണ് കവി തന്നെ ചെറുപ്രായത്തിൽ താരതമ്യപ്പെടുത്തിയത്. ഒന്നുമില്ലായ്മ തന്നെപ്പറ്റി മാത്രം ചിന്തിക്കാൻ കവിയെ പ്രേരിപ്പിച്ചു .നാലാം ക്ലാസിൽ പരീക്ഷയെഴുതാൻ ആവാത്തതിനാൽ രണ്ടാം  പ്രാവശ്യം പഠിക്കേണ്ടി വന്നു .സംശയ പ്രകൃതിയായ ബാലനെ പ്രിയ പിതാവ് എന്നും അറിവുകൊണ്ട് നിറച്ചു . എന്നിട്ടും പിതാവിൻറെ മരണം അദ്ദേഹത്തിന് ആത്മഹർഷം നൽകുന്നതായിരുന്നു.

അദ്ധ്യായം മൂന്ന്   കാവ്യ മേഖലയിലേക്ക് ആദ്യപടവുകൾ
     കൃഷ്ണപിള്ളയുടെ ഭവനത്തിനു മുൻപിലുള്ള മാറാൻ കുളമാണ് അദ്ദേഹത്തിൻറെ ആദ്യ സാഹിത്യ സമാജങ്ങളുടെ വേദിയായത് . ആ പതിവ് തുടർന്ന് പോന്നുവെങ്കിലും നാട്ടിലെ മുഴുവൻ സ്ത്രീകളും കുളിക്കാൻ വരുന്ന കുളിക്കരയിലെ ഇരിപ്പിന്  അർത്ഥവ്യത്യാസം സംഭവിക്കുന്നു എന്ന ആരോപണം  നിലനിന്നിരുന്നു.  മരണപര്യന്തം ചങ്ങമ്പുഴ ആ കുളത്തോട് സൗഹൃദം സ്ഥാപിച്ചിരുന്നു. കുട്ടികളുടെ സമാജത്തിൽ സാഹിത്യത്തിനും നിരൂപണത്തിനും ആയിരുന്നു പ്രഥമസ്ഥാനം. അരസികരോട് അദ്ദേഹം അസഹിഷ്ണു ആയിരുന്നു.  കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രകടമായ സ്വഭാവ വ്യത്യാസം കാണിക്കുന്ന കവി ചോദിക്കുന്നു.
." കരയും ഞാൻ കരയും ഞാൻ
 കരയും കവികളെ
 കഴുവിൽ കയറ്റുമോ ലോകമേ നീ
 കരയുന്നതൊക്കെയും ഭീരുത്വമാണെങ്കിൽ
 അലറുന്ന തൊക്കെയും ധൈര്യമാണോ"
 ഇടപ്പള്ളി സാഹിത്യ സദസ്സിൽ നാട്ടിലെ എല്ലാ വിദ്വാന്മാരും പങ്കെടുത്തിരുന്നു. അതിൽ രാഘവന്പിള്ളയ്ക്കാണ് ആദ്യം പ്രവേശനം കിട്ടിയത്. ഇരുവർക്കും പരസ്പര അസൂയയും താൻപോരിമയും ഉള്ള കാലം . രാഘവൻപിള്ളയെ സാഹിത്യ സമാജത്തിൽ ഉൾപ്പെടുത്തിയ  കരുണാകരൻ പിള്ളയോടും അദ്ദേഹം അസഹിഷ്ണു ആയിരുന്നു. കരുണാകരൻ പിള്ള തന്നെയാണ് കൃഷ്ണപിള്ളയെയും മുതിർന്നവരുടെ സമാജത്തിൽ എത്തിച്ചത്. അത്തരം സമാജത്തിൽ അവതരിപ്പിക്കേണ്ട കവിതയുടെമേൽ ചങ്ങമ്പുഴ കാര്യമായ മിനുക്കുപണികൾ നടത്തിയിരുന്നു .ഇതിൻ ഫലമായി ചങ്ങമ്പുഴ കവിതകൾ  എല്ലാവരാലും പുകഴ്ത്തൽ പെട്ടു. ഇത്  ചങ്ങമ്പുഴയുടെ പ്രതിഭയെ ഉത്തരോത്തരം പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. ഇടപ്പള്ളിയും ചങ്ങമ്പുഴയും പരസ്പരം മത്സരികൾ ആയിരുന്നുവെങ്കിലും തങ്ങൾക്ക് കിട്ടിയ സരസ്വതീകടാക്ഷം ഹേതു വായിട്ട് ഒരുവിധം സുഹൃത്തുക്കളായി തന്നെ  കഴിഞ്ഞു പോയതായി വിചാരിക്കണം. എങ്കിലും ഇടയ്ക്കിടയ്ക്ക് പരസ്പരം ശ്ലോകങ്ങളിലൂടെ കളിയാക്കിയിരുന്നു

   ബാല സാഹിത്യ സമാജത്തിന്റെ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ചങ്ങമ്പുഴ കൃത്യമായി യോഗവിവരങ്ങൾ തയ്യാറാക്കുകയും പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കി അധ്യക്ഷന്റെ ഒപ്പു വാങ്ങുകയും ചെയ്യുമായിരുന്നു . ഈ കാലത്തുതന്നെ  അദ്ദേഹത്തിൻറെ  സ്വഭാവത്തിലെ വൈരുദ്ധ്യവും വ്യക്തമായിരുന്നു .

കുറിപ്പെഴുത്ത്
രതീഷ്കുമാർ
5/7/92

🌾🌾🌾🌾🌾🌾🌾