2-12-19B

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് ആറാം ഭാഗം
അദ്ധ്യായം 10
🐴🦓🦀🐗🦍🐒🐫🌎

പത്ത്
പണത്തിന്റെ സുഗന്ധം


 പണമെന്ന മാനസികനിർമ്മിതിയുടെ ചരിത്രം പഠിക്കാം.
ഉൽപ്പന്നക്കൈമാറ്റം ഇപ്പോഴും നടക്കുന്നുണ്ട്. ജയിലുകളിൽ  സിഗരറ്റ് പണമായുപയോഗിക്കുന്നു.20ാംനൂറ്റാണ്ടിന്റെ തുടക്കം വരെ ബ്രട്ടീഷ് ഉഗാണ്ടയിൽ കക്കത്തോടുകളുപയോഗിച്ച് നികുതി അടക്കാമായിരുന്നു.  സാധന സേവന കൈമാറ്റം സുഗമമാക്കാൻ ചില സമൂഹങ്ങൾ ഒരുൽപ്പന്നം പണമായുപയോഗിച്ചു.3000ബിസിക്കടുത്ത് സുമേറിയക്കാർ ബാർലിയുപയോഗിച്ചാണ് കൊടുക്കൽവാങ്ങലുകൾ നടത്തിയത്.പുരാതന മെസപ്പെട്ടോമിയയിൽ വെള്ളിഷേക്കൽ പണമായുപയോഗിച്ചു.ഒരുഷേക്കൽ 8.33ഗ്രാം വെള്ളി.ഹമുറാബിയൻ നിയമപ്രകാരം അടിമസ്ത്രീയെ കൊന്നയാൾ ഉടമക്ക് 20വെള്ളിഷേക്കൽ(166ഗ്രാം വെള്ളി)നൽകണം. പഴയനിയമത്തിൽ  ജോസഫിൻറെ സഹോദരന്മാർ അവനെ 20 വെള്ളി ഷേക്കെലുകൾക്ക് അതായത് 166 ഗ്രാം വെള്ളിക്കാണ് ഇസ്മായേല്യർക്ക് വിറ്റത്. ചരിത്രത്തിൽ ആദ്യ നാണയം ആദ്യം അടിച്ചിറക്കിയത്, ബിസി 640 അടുത്ത്  പശ്ചിമ അനറ്റോലിയയിലെ ലിഡിയയിലെ രാജാവാണ്. ഈ നാണയങ്ങൾക്ക് സ്വർണമോ വെള്ളിയോ നിശ്ചിത തൂക്കത്തിൽ ഉണ്ടായിരുന്നു .അത് തിരിച്ചറിയുന്നതിനുള്ള ഒരു അടയാളവും മുദ്രണം ചെയ്തിരുന്നു. റോമൻ നാണയത്തിൽ (ദിനാരിയസിന്റെ ചിത്രമുള്ള നാണയം) ലോകത്തിന് വിശ്വാസം ഉണ്ടായി. ദിനാരിയസ് നാണയത്തിന്റെ പേരായി.ഖലീഫമാർ അറബിയിലാക്കിയപ്പോൾ ദിനാറായി.ചൈനയിൽ അല്പം വ്യത്യസ്തമായി നിലവിൽവന്ന  നാണയങ്ങളും ലിഡിയൻരീതിയിലുള്ളവക്ക് സമാനമായിരുന്നു. ദൈവങ്ങൾ, ആചാരങ്ങൾ, ഭാഷ എന്നിവയിലെല്ലാം ലോകം വ്യത്യസ്തമായിരുന്നു എങ്കിലും എങ്കിലും സ്വർണ്ണത്തിൻറെ മൂല്യത്തിൽ അവർ ഒരുപോലെ ലെ വിശ്വസിച്ചു യാതൊരു ഒരു ഉപയോഗവും ഇല്ലാത്ത അത് തിളക്കമുള്ള ലോകം ലോകം ലോകം ലോകത്തിൻറെ വിനിമയ ഉപാധി ആയപ്പോൾ മൂല്യങ്ങളെ  വിൽക്കാനുള്ള ശക്തിപോലും അവയ്ക്ക് കൈവന്നു .

കുറിപ്പെഴുത്ത്
രതീഷ്കുമാർ
27-10-19

🌾🌾🌾🌾🌾🌾🌾