9-12-19B

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് ഏഴാം ഭാഗം
അദ്ധ്യായം 13
🦓🐗🦍🐫🐴🐒🌎

പതിമൂന്ന്
വിജയത്തിൻറെ രഹസ്യം

ചില മതങ്ങൾ വിജയിക്കുകയും മറ്റു ചില മതങ്ങൾ  അപ്രത്യക്ഷമാവുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് പറയാൻ നിവൃത്തി ഇല്ല. എന്തുകൊണ്ട്  2 ബില്യൺ ക്രിസ്ത്യാനികളും ഒന്നേകാൽ ബില്യൺ മുസ്ലിംകളും ഉള്ളത്, എന്തുകൊണ്ടാണ്  150000  സ്വരാഷ്ട്രിയർ ഉള്ളതും,  മാണിക്കീനുകൾ ഒന്നുപോലും ഇല്ലാത്തതും.  എ ഡി നാലാം നൂറ്റാണ്ടിലെ തുടക്കത്തിൽ റോമാ സാമ്രാജ്യതിന് മത സാധ്യതകളുടെ വിശാലമായ ഒരു ചക്രവാളം  ലഭ്യമായിരുന്നു .സ്വന്തം പാരമ്പര്യത്തിൽ നിലയുറപ്പിച്ച് ബഹുദൈവ വിശ്വാസവുമായിക്കഴിഞ്ഞു കൂടാതെ ധാരാളമായുണ്ടായിരുന്ന ഇതരസാധ്യതകൾ പരിഗണിക്കാതെ ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ചു?
306ൽ കോൺസ്റ്റാന്റൈൻ ചക്രവർത്തി സിംഹാസനം ഏറിയപ്പോൾ ക്രിസ്തുമതം നിഗൂഢമായ ഒരു പൗരസ്ത്യ വിഭാഗം എന്നതിൽ കവിഞ്ഞ് ഒന്നും ആയിരുന്നില്ല .എന്നിട്ടും  അദ്ദേഹം ക്രിസ്തുമതത്തെ  ഔദ്യോഗിക മതമായി അംഗീകരിച്ചു .അതിന് ചില കാരണങ്ങൾ പറഞ്ഞേക്കാം.പക്ഷേ വാസ്തവമിവണമെന്നില്ല. മെച്ചപ്പെട്ടവ അതിജീവിച്ചു എന്നു പറയാനേകഴിയില്ല. അങ്ങനെ സംഭവിച്ചതിന് തെളിവുമില്ല.

 ചരിത്രത്തിൽ എന്താണ് സംഭവിച്ചത് എന്ന് പഠിക്കുന്നത് കൊണ്ട്   ഭാവിയിൽ ഇന്നത് സംഭവിക്കും എന്ന് പ്രവചിക്കാൻ കഴിയില്ല. അടുത്ത മാസം പെട്രോളിന് 200 രൂപആകും എന്ന്  പ്രവചിച്ചാൽ കച്ചവടക്കാർ അത് ഇപ്പോൾ തന്നെ വാങ്ങി പൂഴ്ത്തിവെച്ച് വില ഉയർത്തി പ്രവചനം അപ്രസക്തമാക്കുന്നതുപോലെ പ്രവചനങ്ങൾ സ്വയം റദ്ദാകും. സംസ്കാരങ്ങൾ  പരാന്നജീവികളാണ് അവ സമൂഹത്തിന് ഗുണം ഉണ്ടാകും എന്ന് അവകാശപ്പെടും .പക്ഷേ ആചരിക്കുന്ന വ്യക്തിയെ കുഴപ്പത്തിലാക്കിയും അത് സ്വയം വലുതാകും. പ്രയോജനം സാപിയനല്ല സംസ്കാരത്തിനുമാത്രമാണ്.  ആകാശസ്വർഗത്തെ കാട്ടി കൊതിപ്പിക്കുന്ന സംസ്കാരമായാലും,ഭൂമിയിലെ സമത്വസ്വർഗ്ഗം കാട്ടിപ്രലോഭിക്കുന്ന സംസ്കാരമായാലും.
നോട്ടെഴുത്ത്
രതീഷ്കുമാർ
7/11/19
🌾🌾🌾🌾🌾🌾🌾