27-01-20

📚📚📚📚📚📚
അദ്ധ്യായം എട്ട്
പ്രശസ്തനായ വിദ്യാർത്ഥി


ആ പൂമാലയും ബാഷ്പാഞ്ജലി പൊതുവേയും കവിയെ വല്ലാതെ സഹായിച്ചു ഈ കവിതയിലൂടെ പരിചിതനായ ടി എൻ ഗോപിനാഥൻ നായരുടെ  സഹായത്തോടെ  തിരുവനന്തപുരം ആർട്സ് കോളേജിൽ മലയാളം ഓണേഴ്സ് ചേരാൻ കഴിഞ്ഞു .നായർ യൂണിയൻ ഹോസ്റ്റലിൽ  അന്തേവാസിയായി. ക്യാപ്റ്റൻ പത്മനാഭൻ തമ്പിയിൽ നിന്നും  പഠിക്കാനുള്ള പണവും സമ്പാദിക്കാനായി. ഇംഗ്ലീഷ് ഓണേഴ്സിന് ചേരാൻ ആഗ്രഹിച്ച ചങ്ങമ്പുഴയെ പ്രിൻസിപ്പലാണ് മലയാളം കോഴ്സിന് ചേരാൻ ഉപദേശിച്ചത് . ബിപി തമ്പിയെ അദ്ദേഹം വളരെയധികം ബഹുമാനിക്കുകയും , സങ്കല്പകാന്തി എന്ന കാവ്യസമാഹാരം അദ്ദേഹത്തിന് സമർപ്പിക്കുകയും ചെയ്തു. കവിപ്രശസ്തി പല സ്ത്രീ സുഹൃത്തുക്കളെയും നേടിക്കൊടുത്തു .
   പുളിമാന പരമേശ്വരൻ പിള്ള, എൻ കൃഷ്ണപിള്ള,  എസ് ഗുപ്തൻ നായർ, എം കൃഷ്ണൻ നായർ, കെ എം ഡാനിയേൽ, കെ സരസ്വതിയമ്മ,  എൽ ഓമനക്കുഞ്ഞമ്മ,  കെ എം ജോർജ് എന്നിവർ സഹപാഠികളായിരുന്നു. മലയാളം വകുപ്പ് മേധാവിയായിരുന്ന  ഡോക്ടർ ഗോദവർമ്മ എല്ലാവർക്കും അഭിനന്ദനീയനായിരുന്നു.  തൻറെ എൽ പി സ്കൂൾ ഡ്രോയിങ് മാസ്റ്റർ സി കെ രാമൻമേനോൻെറ രണ്ടാമത്തെ മകളായ ഇലവുങ്കൽ എസ് കെ ശ്രീദേവിയെ 1115 മേടം 28ാം തീയതി വിവാഹം കഴിച്ചു.വെക്കേഷൻ അവസാനിച്ചപ്പോൾ തിരികെ പഠിക്കാൻ പോയ അദ്ദേഹം, തനിക്ക് ഒരു കുഞ്ഞു പിറന്ന കാര്യം പോലും രണ്ടുദിവസം കഴിഞ്ഞ് അയച്ച കത്തിലൂടെയാണ് അറിഞ്ഞത് . കുട്ടി ജനിച്ചത് അറിഞ്ഞ ഉടനെ അദ്ദേഹം വീട്ടിലെത്തി . 'ഓണപ്പൂക്കളി'ൽ ചേർത്തിട്ടുള്ള  'വിരുന്നുകാരൻ' ആ അനുഭവത്തിൽ പിറന്നതാണ് . ഓണേഴ്സ്ന് മൂന്നാം ക്ലാസേ ലഭിച്ചുള്ളു. തൻറെ ഗവേഷണ ആഗ്രഹം അറിയിച്ച്, സഹായ അഭ്യർത്ഥനയുമായി ഡോക്ടർ ഗോദവർമ്മയ്ക്ക് അദ്ദേഹം വിശദമായ ഒരു കത്തയച്ചു . അതിൽ, അദ്ദേഹം എഴുതിയ വാസവദത്ത നാടകത്തിൽ  താൻ അഭിനയിക്കാൻ കഴിയാതിരുന്നതിനുകാരണം  അമ്മൂമ്മയുടെ ശ്രാദ്ധം ആണെന്നതും അതിൽ തന്നോട് പരിഭവിക്കരുതെന്നും, തൻറെ കുടുംബപശ്ചാത്തലവും മറ്റും , വിശദമായി എഴുതിയിരുന്നു. 'മലയാളത്തിലെ ഭാവാത്മക കാവ്യങ്ങ'ളാണ് അദ്ദേഹം  ഉദ്ദേശിച്ച ഗവേഷണ വിഷയം
__________

അദ്ധ്യായം ഒൻപത് 
അധ്യാപകൻ സൈനിക സേവനത്തിന്

ഇക്കാലത്ത് കായംകുളത്ത് ആരംഭിച്ച 'എക്സൽസിയർ' എന്ന പാരലൽ കോളേജിൽ പഠിപ്പിക്കാൻ  ക്ഷണിച്ച സുഹൃത്തുക്കളെ അദ്ദേഹം അനുസരിച്ചു. വിദ്യാർത്ഥികൾ തള്ളിക്കയറി .കവി അവരെ നിരാശപ്പെടുത്തിയില്ല. സുഹൃത്തുക്കളായ  അലോഷ്യസും ഇടിക്കുളയും സൈന്യത്തിൽ ചേർന്നു.  മാറ്റുജോലിയൊന്നും  ലഭിക്കാതിരുന്നപ്പോൾ, ഗോവയിൽ ചെന്നാൽ  സൈന്യത്തിൽ ചേരാം എന്ന്  ഇഗ്നേഷ്യസ് അറിയിച്ചു. അത് അനുസരിച്ച്, അക്കൗണ്ടൻറ് ജനറൽ ഓഫീസിൽ ക്ലർക്ക് ആയി ജോലിയിൽ കയറി. ട്യൂട്ടോറിയൽ കാലത്താണ് 'വാഴക്കുല' പുറത്തുവന്നത്. സുഹൃത്തുക്കളോടൊപ്പമുള്ള താമസവും പാചകക്കാരനും ഒക്കെ ആയപ്പോൾ സുഖമായി. എങ്കിലും, മദ്യവും വേശ്യയും  പണക്ലേശം ഉണ്ടാക്കി. കേരളീയ അന്തരീക്ഷത്തിൽ നിന്നും മാറിയതിനാലോ, പൂനയിലെ സ്നേഹിതർ തന്നെ മനസ്സിലാക്കുന്നില്ല എന്ന് തോന്നിയപ്പോഴോ അദ്ദേഹം കടുത്ത നൈരാശ്യത്തിൽ ആയി. എ ബി വി നായരുടെ സഹായത്തോടെ കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടി. രമണൻ നാൽപ്പത്തി ഒന്നാം പതിപ്പ് എ ബി വി നായർക്കാണ് സമർപ്പിച്ചിട്ടുള്ളത്. ട്യൂട്ടോറിയൽ ജീവിതത്തിൽ  കവിക്ക് കിട്ടിയ വലിയ മറ്റൊരു ചങ്ങാതിയാണ് കഞ്ചാവ്!

നോട്ടെഴുത്ത്
 രതീഷ് കുമാർ
7/7/92

🌾🌾🌾🌾🌾🌾