24-02-20B

📚📚📚📚📚📚
ഇനി ഒരേയൊരു ആത്മചരിത്രം
🌾🌾🌾🌾🌾🌾
😍😍😍😍😍😍
📚📚📚📚📚📚
മൂല്യങ്ങൾ തേടി ഒരു സാധന
നിങ്ങൾ ഒൻപതടി നീളവും എട്ടടി വീതിയുമുള്ള  ജയിൽ മുറിയിൽ ഏകാന്ത തടവിൽ മൗനവ്രതത്തിലാണ് എന്ന് വിചാരിക്കുക. രാത്രിയിൽ മുറിയിലേക്ക് ഒരു പാമ്പ് അതിഥിയായെത്തിയാൽ എന്തു ചെയ്യും. ഒന്നും ചെയ്യാതെ സുഖമായി കിടന്നുറങ്ങിയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. 

1976 ൽ കേരളവും പശ്ചിമബംഗാളും ഒഴികെ ഭാരതം മുഴുവനും ഗോവധം നിരോധിക്കാൻ കാരണമായ സത്യാഗ്രഹം അനുഷ്ഠിച്ച ആ മനുഷ്യൻ, താനൊരു ഹിന്ദുവാണെന്ന് വിചാരിച്ചിരുന്നില്ല. പത്ത് തലയുള്ള രാവണൻചരിത്രത്തിൽ ഉണ്ടായിട്ടുള്ള കഥാപാത്രം അല്ല എന്നുവിശ്വസിക്കാനും, അത് ഉറക്കെ പറയാനും മടികാണിച്ചിട്ടില്ലാത്ത- വേദങ്ങളെയും ഭഗവത്ഗീതയും ഉപാസിച്ച, ഖുർആനും ബൈബിളും ഇതര മതഗ്രന്ഥങ്ങളും  ദാസ് ക്യാപിറ്റലും ആവർത്തിച്ച് വായിച്ചു പഠിച്ച,വിശ്വപൗരൻ ആവാൻ ലോകത്തിലെ എല്ലാ ഭാഷകളും പഠിക്കണം എന്ന് വിശ്വസിച്ച് അതിനുവേണ്ടി പ്രവർത്തിച്ച മനുഷ്യന്റെ ആത്മകഥക്കുറിപുകൾ നമുക്ക് പരിചയപ്പെടാം.

മൂല്യങ്ങൾ തേടി ഒരു സാധന
വിനോബാഭാവെയുടെ ഓർമ്മകുറിപ്പുകൾ 
വിവർത്തനം: എൻ.പി.സുകുമാരൻ
പൂർണോദയ ബുക്ക് ട്രസ്റ്റ്
പേജ് 300
വില 95

       വ്യക്തിയുടെ കഥയ്ക്ക് വലിയ പ്രാധാന്യം ഉണ്ടെന്നു വിശ്വസിക്കാതിരുന്ന വിനോബാഭാവേ   ആത്മകഥയോ ഓർമ്മക്കുറിപ്പുകളോ എഴുതിയിട്ടില്ല. അദ്ദേഹത്തിൻറെ പ്രസംഗങ്ങളിൽ തൻറെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ ഉദ്ധരിക്കാറുണ്ടായിരുന്നു. അങ്ങനെ വിവിധ പ്രസംഗങ്ങളിൽ ഉദ്ധരിച്ചിട്ടുള്ള സംഭവങ്ങൾ  ഒരു ആത്മകഥയുടെ ചിട്ടയിൽ കോർത്തിണക്കിയതാണ് 'മൂല്യങ്ങൾ തേടി ഒരു സാധന' എന്ന പുസ്തകം. 'അഹിംസ കീ തലാശ്' എന്ന പേരിലാണ് ഹിന്ദിയിൽ മൂലം പ്രസിദ്ധീകരിച്ചത് . എഡിറ്റർ കാളിന്ദി.

     നാലു ഭാഗങ്ങളാണ് ഈ കൃതിയിലുള്ളത് . ഒന്നാം ഭാഗത്തിൽ ബാല്യകാലവും, രണ്ടാംഭാഗത്തിൽ മഹാത്മജി യോടൊപ്പം ഉള്ള പ്രവർത്തനങ്ങളം മൂന്നാം ഭാഗത്തിൽ ഭൂദാന പ്രസ്ഥാനത്തിന് അടിത്തറപാകിയ പദയാത്രയുടെ 13 വർഷങ്ങളുടെ ചരിത്രവും പറയുന്നു. സമാധി വിവരിക്കുന്ന നാലാം ഭാഗംതാരതമ്യേന വളരെ ചെറുതാണ്.

      മുത്തച്ഛൻ ശിവ ഭക്തനും പ്രത്യേകതരം ഉപവാസങ്ങൾ അനുഷ്ടിക്കുന്ന ഇന്ന് പരമ സാത്വികനും ആയിരുന്നു. തന്നിലുള്ള അല്പം പവിത്രയ്ക്ക് കാരണക്കാരൻ ശംഭു റാവു ഭാവേ എന്ന മുത്തച്ഛൻ ആയിരുന്നു എന്ന്  വിനോബഭാവെ വിശ്വസിക്കുന്നു. കുടുംബത്തിൽ ഒരു കുട്ടി ഒരിക്കൽ അല്പം ശർക്കര എടുത്തു. കുട്ടിയെ മോഷ്ടാവെന്നു വിളിച്ച മുത്തശ്ശിയെ അദ്ദേഹം തിരുത്തി. അവൻ മോഷ്ടിച്ചതല്ല , അവനുകൂടി അവകാശപ്പെട്ട ശർക്കര എടുത്തു തിന്നു. മേലിൽ കൈകഴുകിയേ ശർക്കര എടുക്കാവൂ എന്ന് കുട്ടിയെ ഉപദേശിക്കുകയും ചെയ്തു.

വെള്ളം വിശ്വഭേഷജം എന്നു കരുതിയിരുന്ന അദ്ദേഹം രോഗപീഡയിൽ നിന്ന് രക്ഷപ്പെടാൻ കുളി ശീലമാക്കിയിരുന്നു. വിനോബയും അത് പിന്തുടർന്നു.
    വിനോബാഭാവെ യുടെ ജീവിതത്തിൽ ഏറ്റവും ഏറ്റവും സ്വാധീനിച്ച വ്യക്തി അദ്ദേഹത്തിൻറെ അമ്മയായിരുന്നു. ഭൂദാനയജ്ഞത്തിലെത്തിച്ചത് (മുപ്പത്താറിൽ ബ്രഹ്മചര്യം സ്വീകരിച്ച) അമ്മയുടെ ദാനശീലമാണെന്നദ്ദേഹം കരുതുന്നു.

പഠനത്തിൽ  വളരെ ശ്രദ്ധാലുവായിരുന്നു. ഒരു ദിവസം സം കണക്ക് അദ്ധ്യാപകൻ അവൻ പുസ്തകത്തിലുള്ള ഒരു കണക്ക് അ ബോർഡിൽ ആവർത്തിച്ച് ചെയ്തുനോക്കി നോക്കി പുസ്തകത്തിലെ ഉത്തരവുമായി പൊരുത്തപ്പെടുന്നില്ല ഒടുവിൽ അദ്ദേഹം ചോദിച്ചു എവിടെയാണ് പിശക് പറ്റിയതെന്ന്. paani കണക്കു നേരത്തെ ചെയ്തു നോക്കിയതാണ് എന്നും, പിഴവ് അധ്യാപകനെ നല്ല പുസ്തകത്തിലെ ഉത്തരത്തിലാണ് എന്നും പറഞ്ഞപ്പോൾ കണക്കദ്ധ്യാപകന് ആശ്വാസംമായി. 
     തൻറെ വഴി ഉദ്യോഗത്തിന്റേതല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ആദ്യം ചെയ്തത്  മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് കത്തിച്ചു കളയുകയാണ്. അമ്മ ചോദിച്ചു എന്തിനാണ് ഇത് കത്തിച്ചു കളയുന്നത്, എന്നെങ്കിലും ആവശ്യം തോന്നിയാൽ ഉപയോഗിക്കാമല്ലോ. ഞാൻ ഉദ്യോഗത്തിന്റെ വഴിയിൽ നടക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന തീർച്ചയായിരുന്നു അദ്ദേഹത്തിൻറെ മറുപടി. 
    കവിതയെഴുതുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എഴുത്തിൽ തൃപ്തി വന്നാൽ അത് എരിക്കുകയോ ഗംഗയിൽ ഒഴുക്കുകയോ ചെയ്യും.
 സാമൂഹ്യസേവനത്തിനുള്ള താല്പര്യം ആദ്യം അദ്ദേഹത്തെ ഗാന്ധിജിയുടെ അടുത്ത് എത്തിച്ചു. ഗാന്ധിജിയോടൊപ്പം 
പടയാളിയായി ജീവിതം തുടങ്ങി.
    1925ൽ കോൺഗ്രസ് പ്രവർത്തനം നിർത്തി.1934ൽ സ്നേഹിതന്മാർ അനുവാദം കൂടാതെ 1934ലെ മീറ്റിങ്ങിൽ, നാഗ്പൂർ കോൺഗ്രസ് കമ്മറ്റിയിൽ ഉൾപ്പെടുത്തി. വിനോബ അതിൽ പങ്കെടുക്കുകയും ചെയ്തു, മീറ്റിങ്ങിൽ മുഖാമുഖം ഇരിക്കുന്നവർ മനുഷ്യത്വത്തെക്കാൾ നിയമത്തിനു പ്രാമുഖ്യം കൊടുക്കുന്നത് അനുഭവിച്ചറിഞ്ഞതിനാൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവച്ചു. 
ആരോഗ്യാവസ്ഥ മോശം ആയപ്പോൾ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് ആണ് ആശ്രമത്തിൽ നിന്ന് മാറി ഏകാന്തജീവിതം നയിക്കാൻ തുടങ്ങിയത്. ആരോഗ്യം മെച്ചപ്പെടുത്താൻ അദ്ദേഹം സ്വീകരിച്ച ഒരു മാർഗ്ഗം മണ്ണിൽ കിളക്കുകയായിരുന്നു. ഗാന്ധിജി
വ്യക്തി സത്യഗ്രഹം ആരംഭിച്ചപ്പോൾ അപ്പോൾ ആദ്യ വളണ്ടിയറായി നിശ്ചയിച്ചത് വിനോബ്നെ ആയിരുന്നു. ജയിൽ ജീവിതത്തിൽ ഇതിൽ തിരുത്താനാവാത്ത കുറ്റവാളികളെയാണ് ഏകാന്ത തടവിൽ പാർപ്പിക്കുക അത് അവർക്ക് അസഹ്യം ആയിരിക്കും എന്നാൽ 
ഏകാന്ത തടവിലും ആനന്ദം കണ്ടെത്താൻ വിനോബാഭാവെയ്ക്ക് ഒരു പ്രയാസവും ഉണ്ടായില്ല. ഇത് ജയിൽ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച കാര്യമാണ്.

     1918 കാലത്ത് സബർമതി ആശ്രമത്തിലും തോട്ടി പ്പണിക്ക് ആളുകളെ നിയമിച്ചിരുന്നു. പ്രധാന തോട്ടി രോഗബാധിതനായാൽ അയാളുടെ മകൻ ജോലി ചെയ്യുകയായിരുന്നു പതിവ്. ഒരിക്കൽ അത് സംഭവിച്ചു. പാവം തോട്ടിയുടെ  കൊച്ചുമകൻ മലമൂത്രം നിറഞ്ഞ ബക്കറ്റ് എടുത്ത് വയലിലെ കുഴികളിൽ ഒഴിക്കുകയായിരുന്നു അവന് ആ ബക്കറ്റ് പൊക്കിയെടുക്കാൻ കഴിയുമായിരുന്നില്ല. അവൻ ദുഃഖം കൊണ്ട് വിങ്ങിപ്പൊട്ടുകയായിരുന്നു, കരയാനും തുടങ്ങി .വിനോബഭാവനയുടെ അനുജൻ ബാൽക്കോബായ്ക്ക് ദയവ് തോന്നി . ആ കുട്ടിയെ സഹായിച്ചു .പിന്നീട് ബാൽക്കോബ ചോദിച്ചു, "ഞാൻ തോട്ടിപ്പണി ചെയ്യട്ടെ, ചേട്ടന് അത് സമ്മതമാണോ" എന്ന് . "വളരെ നന്ന്, നീ അത് ചെയ്യുക ഞാനും സഹായിക്കാം" എന്നായിരുന്നു വിനോബയുടെ മറുപടി. ഞങ്ങളോടൊപ്പം സുരേന്ദ്രൻജിയും കൂടി. ബ്രാഹ്മണ ബാലന്മാർ തോട്ടിപ്പണി ചെയ്യുന്നത് കസ്തൂർബായ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവർ ബാപ്പുവിനോട് പരാതി പറഞ്ഞു. ബ്രാഹ്മണനായിട്ടും തോട്ടിപ്പണി ചെയ്യുന്നതിനേക്കാൾ മഹത്വമാർന്ന മറ്റൊരു കാര്യവും ഇല്ല എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി.

    വിനോദ് യുടെയും ഭാരതത്തിന്റെയും പിൽക്കാല ചരിത്രത്തെ വളരെ സ്വാധീനിച്ചത് വിനോബാ പിന്നീട് നടത്തിയ ഭൂദാന യാത്രയായിരുന്നു.  1952 സെപ്റ്റംബർ 14 മുതൽ 54 ഡിസമ്പർ വരെ യുള്ള ബീഹാർ യാത്രയിൽ 23ലക്ഷംഏക്കർ ഭൂമി ലഭിച്ചു.
1955ജനുവരി 1മുതൽ 25വരെബംഗാളിൽ. തുടർന്ന് ദക്ഷിണേന്ത്യയിൽ. അഞ്ചുവർഷം കൊണ്ട് ഭൂദാനയാത്ര സേലം ജില്ലയിൽ എത്തി. ഇതിൽ 33 ദിവസം  ശരാശരി നാല് നാലര ഏക്കർ ഭൂമി വീതമാണ് ലഭിച്ചത്.

    1957ൽ കേരളത്തിൽ എത്തി. ഭൂമിസമാഹരണം നടന്നു. അഞ്ചുകോടി ഏക്കർ ഭൂമി ആവശ്യപ്പെട്ടു, നാൽപ്പതു ലക്ഷം ഏക്കറേ ലഭിച്ചുള്ളു. ഇത് നിലനിർത്താൻ ശാന്തിസേനയുണ്ടാക്കണം. അയ്യായിരം പേർക്ക് ഒരു സൈനികൻ എന്ന ക്രമത്തിൽ 35കോടി ജനത്തിന് എഴുപതിനായിരം സൈനികർ വേണം.11/7/57ൽ കോഴിക്കോട് വച്ച് ശാന്തി സേനക്ക് തുടക്കമിട്ടു. കെ.കേളപ്പൻ കമാൻഡറായി. 

ഭാരതമാകമാനം കാൽനടയായി യാത്രചെയ്തു. പതിനൊന്നു വർഷം നീണ്ട യാത്ര. ആസാമിലെത്തി 1961മിർച്ച്5 മുതൽ62 സെപ്റ്റംബർ 4വരെ. അവിടുന്ന് പൂർവ്വപാകിസ്ഥാനിലേക്ക്. 
  13 വർഷം 3 മാസം മൂന്നു ദിവസം നീണ്ട യാത്ര 10 /4/ 1946ൽ തിരിച്ച് വാർദ്ധയിൽ ബ്രഹ്മവിദ്യ മന്ദിരത്തിൽ അവസാനിച്ചു. പിന്നെയും യാത്രയുടെ കാലങ്ങൾ ആയിരുന്നു . പക്ഷേ അദ്ദേഹത്തിൻറെ ആരോഗ്യം വല്ലാതെ മോശമാവുകയും യാത്ര കാറിലും തീവണ്ടിയിലും ഒക്കെ ആവുകയും ചെയ്തു. വിവിധ മത ഗ്രന്ഥങ്ങൾ താല്പര്യത്തോടെ വായിച്ചു പഠിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിൻറെ പ്രസംഗം യാത്രകളിൽ ഇതിൽ വിധം മതഗ്രന്ഥങ്ങൾ അദ്ദേഹത്തിന് സംഭാവനയായി ലഭിച്ചു കൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും കൃത്യമായി പഠിക്കുന്നതിൽ ശ്രദ്ധിച്ചു. ഭാരതീയൻ എന്നതിൽ നിന്ന് വിശ്വപൗരൻ എന്നതിലേക്ക്  പരിവർത്തനം ചെയ്യേണ്ടതുണ്ട് എന്ന് യാത്രകൾ അദ്ദേഹത്തെ പഠിപ്പിച്ചു. അദ്ദേഹത്തിൻറെ വായന ആഴത്തിലും പരപ്പിലും ഉള്ളതായിരുന്നു. യാത്രയുടെ ഇടയിൽ എല്ലാം വായന അഭംഗുരം നടന്നു പോന്നു. ആധ്യാത്മിക ഗ്രന്ഥങ്ങളും ചരിത്രവും ജീവചരിത്രങ്ങളും സസൂക്ഷ്മ പഠനത്തിന് വിധേയമാക്കി. കല്പിതകഥകളോട് കാര്യമായ താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലെയും മഹത്തായ കൃതികളിൽ ഏതെങ്കിലും ഒക്കെ വളരെ വേഗത്തിൽ വായിച്ചു പോയിരുന്നു. അതിശയിപ്പിക്കുന്ന വേഗത വായനയിൽ അദ്ദേഹത്തിനുണ്ടായിരുന്നു. 

    മരണം അടുത്തു വന്നു എന്ന് തോന്നിയപ്പോൾ ഭക്ഷണവും മരുന്നും ഉപേക്ഷിച്ച് അദ്ദേഹം മരണത്തെ സ്വാഗതം ചെയ്തു. 

    എന്നൊക്കെയോ ചെയ്ത പ്രസംഗങ്ങളിൽ ഉദ്ധരിച്ച ജീവിതത്തിലെ മുഹൂർത്തങ്ങളാണ്  ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത് എന്ന് പറയുന്നത് അതിശയത്തോടെയേ പ്രേക്ഷകന് അനുഭവിക്കാനാവൂ. അത്രകണ്ട് തുടർച്ചയും കൃത്യതയും ദീക്ഷിക്കാൻ അണിയറ പ്രവർത്തകർക്ക് ആയിട്ടുണ്ട് എന്നത് അവർക്ക് അഭിമാനത്തിന് വക നൽകുന്നു.

രതീഷ് കുമാർ 
22/2/2020
🌾🌾🌾🌾🌾🌾🌾