24-02-20

📚📚📚📚📚📚
സർഗ്ഗസംവേദനത്തിലേക്ക് സ്വാഗതം
🌾🌾🌾🌾🌾🌾
അവസാനഭാഗം
😍😍😍😍😍😍
📚📚📚📚📚📚
അദ്ധ്യായം പതിനെട്ട്    ശാപം പറ്റിയ ഗന്ധർവനോ
  ആധുനിക മഹാകവിത്രയത്തിന്റെ കാലത്ത് ജനിച്ച ആ കവി ചുരുക്കം ചിലരെയൊഴിച്ച് കൈരളിയുടെ മിക്ക കവിസന്താനങ്ങളെയും അനുകരണഭ്രമത്തോടെ തൻറെമേൽ നയനങ്ങളെ അയപ്പിപ്പിച്ചു.  അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ചിലപ്പോൾ കവിത എഴുതുകയും ,ചിലപ്പോൾ എഴുതിപ്പോവുകയും ആണ്. ഇങ്ങനെ എഴുതിപ്പോകുന്ന കവിതകളുടെ രസനീയത അവാച്യവുമാണ്. എഴുത്തച്ഛനെ പോലെ ചങ്ങമ്പുഴയും കവിത എഴുതി പോവുകയാണ്.ആ അർത്ഥത്തിൽ കാൽപ്പനിക പ്രമുഖനാണ് അദ്ദേഹം. ക്ലാസിക് സ്കൂളിൽ വളർന്ന ആശാന്റെ കാല്പനികത ശുദ്ധമായ കാല്പനികതമാത്രമല്ല. അകൃത്രിമമായ കവിതകൾക്കൊപ്പം കൃത്രിമത്വം പുരണ്ട കവിതകളും ഉണ്ടായിട്ടുണ്ട്. ആ കൃത്രിമത്വവും സുന്ദരമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സംതൃപ്തിയും ആനന്ദവും തേടിക്കൊണ്ടിരുന്ന കവി സത്യത്തിൽ അവ ദുഃഖമാണ് തരുന്നത്  എന്ന് ബോധവാനായിരുന്നു. പിന്നെയും അതിനുപിന്നാലെ പാഞ്ഞുപോയി . ഈ കവിയുടെ കൃതികളെല്ലാം അസ്ഥിരത ഉള്ളതാണ്.  വ്യക്തി വിദ്വേഷം മാത്രം മതി അഭിപ്രായം മാറാൻ. കമ്മ്യൂണിസത്തിൽ നിന്ന് ആൻറി കമ്മ്യൂണിസത്തിലേക്ക് ഉള്ള മാറ്റം ഉദാഹരണം. എന്നാൽ ഇത് ഒരു അവസരവാദമായി ആരും കണ്ടിരുന്നില്ല .

അദ്ധ്യായം പത്തൊൻപത് ഗന്ധർവ്വൻ പിശാചിന്റെവേഷത്തിൽ

ഒന്ന്
പാടുന്ന പിശാചിലെ ഒരുരംഗം; കവി കൂട്ടുകാരോടൊത്ത് വേട്ടയ്ക്ക് പോകുന്നതും ഒരു പക്ഷിയെ മരണ വേദനയിൽ നിന്നും മരണത്തിലൂടെ(കൊന്ന്) രക്ഷിക്കുകയും ചെയ്തതാണ്. കവി പിന്നീട് പക്ഷിവേട്ടയ്ക്ക് പോയിട്ടില്ല. ആദികവിയുടെ ശോകം കാലം കടന്ന് അരിച്ചെത്തുന്ന ദുർഗന്ധ പൂർണ്ണമായ ഉടലിനെയാണല്ലോ താൻ വാനത്തു വച്ചു കണ്ടു  മോഹിച്ചത്.
വിശിഷ്ടമായ ജീവിതത്തിൽ നിന്ന് മാത്രമേ വിശിഷ്ടമായ കാവ്യം ഉണ്ടാവൂ എന്ന വാദഗതി അദ്ദേഹത്തിന് അംഗീകരിക്കാനായിരുന്നില്ല.  കേസരിയുടെ 'മാക്സ് നർദാൻ'രചിച്ച degeneration എന്ന പുസ്തകത്തിൽ നിന്ന് രോഗാതുരമായ മാനസികാവസ്ഥയും കാവ്യരചനയും സംബന്ധിച്ചുള്ള ബോധം അദ്ദേഹത്തിനുണ്ടായി എങ്കിലും പാശ്ചാത്യരെപ്പോലെ പെരുമാറാൻ  അദ്ദേഹത്തിന് ധൈര്യം കിട്ടിയില്ല.

രണ്ട്
ആത്മകഥാപരമായ ഒരു കവിതയാണ്- ആത്മകഥാംശം ഉൾക്കൊള്ളുന്ന ഒരു കവിതയാണ്-പാടുന്ന പിശാച് . താൻ ദേവി എന്ന് വിളിച്ച-അന്യൻറെഭാര്യയായ കാമുകി; ലോകയുക്തിക്ക് നിരക്കാത്ത ഈ സംഭവം കവി മനസ്സിലുള്ള ഉണ്ടാക്കിയ ദുഃഖം, താൻ മൂലമാണല്ലോ തൻറെ പ്രണയിനി ഇത്രയേറെ സഹിക്കേണ്ടിവരുന്നത് എന്ന ബോധം -ആ ബോധമാണ് സ്വയം പിശാചായി കൽപിക്കാൻ കവിയെ പ്രേരിപ്പിക്കുന്നത്.  ഗായകനല്ല, പിശാച് ആണുഞാൻ എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, പാട്ടുകാരനായ എന്നെ പിശാച് ആക്കി മാറ്റിയത്, കാലമാണെന്ന് കവി ഇടയ്ക്കിടെ പറയുന്നുണ്ട്. പിശാചിനെ അടിച്ചോടിക്കാൻ ശ്രമിക്കുന്നുണ്ട്. പാശ്ചാത്യരുടെ സ്വയം ഭ്രഷ്ട ജീവിതവുമായി(voluntary Evita) പൊരുത്തപ്പെടാൻ അദ്ദേഹത്തിനായില്ല. പാടുന്ന പിശാച് ഒരു കുമ്പസാരമാണ്.

മൂന്ന്
പാടുന്ന പിശാചിന് ആകമാനം ദ്വന്ദ്വമായ ഒരു കല്പനാരീതി കാണാം. ക്രൂരാട്ടഹാസങ്ങൾ ഉതിർക്കുന്നവയും ചന്ദനലേപനമണിയുന്നവയും. തന്നെ പിശാച് ആക്കിയത് ഭൗതിക  ഉന്മാദം ആണെന്നാണ് അദ്ദേഹം കരുതുന്നത്. സ്വപ്നത്തെ പറ്റി സുന്ദരമായ സ്വപ്നം കാണുന്ന സൗന്ദര്യം മോഹിയാണ് ചിലപ്പോൾ കവി.

നാല്
ഭൗതികോൽക്കർഷത്തിന് സമ്പന്നത എന്നതിനേക്കാൾ സമുദായത്തിൽ അംഗീകാരം-പദവി- എന്നൊക്കെയാണ് അർത്ഥം. തന്നെ അവിശ്വസിച്ച ൺ,നിന്ദിച്ച, കൂട്ടുകാരുടെ മേൽ രോഷാഗ്നി അശനിപാതം പോലെ വീഴ്ത്തുന്നു. "മിത്രങ്ങൾ മിത്രങ്ങൾ പാഷാണ പാത്രങ്ങൾ" എന്ന് അദ്ദേഹം തുറന്നെഴുതുന്നു. മോഹഭംഗപീഡിതമായ തൻറെ മനസ്സിൽ ഉയരുന്ന ഒറ്റപ്പെടൽ, സിനിസിസം എന്നിവയുടെ സങ്കീർണത കവി രൂപം പ്രാപിച്ചതാണ് പാടുന്ന പിശാച് .
സദാചാരലംഘനത്തിന് ലോകം കാട്ടിയ പ്രതികാരത്തിനു നൽകുന്ന ചുട്ട മറുപടിയാണ് ആ കാവ്യം . ഏകാന്തതയും ഇരുട്ടും തനിക്ക് ഏകിയ ചിരിക്കുന്ന ലോകത്തിൻറെ മുന്നിൽ  ആ ഇരുട്ടിനെ വിപ്ലവമായി (വീണ) ഉയർത്തുക വഴി, കവി ആശ്വസിക്കാൻ ശ്രമിക്കുന്നു . അന്നത്തെ കാവ്യാസ്വാദനത്തിൽ കാവ്യദോഷങ്ങൾ ആയിരുന്ന ധാരാളം പദങ്ങൾ( പിന്തിരിപ്പൻ നയം, സിഗരറ്റ് ,പിമ്പ്, പ്ലീസ്, ക്ലബ് , റബ്ബറിൻ സൂത്രം, തുടങ്ങിയവ) അദ്ദേഹം ഉപയോഗിച്ചു. ആക്ഷേപഹാസ്യത്തിനും അതിന് ചേരുന്ന ബിംബകല്പനക്കുമുള്ള പ്രാധാന്യം ലോകത്തിനു മനസ്സിലാക്കിക്കൊടുത്ത കവിതയാണ് ചങ്ങമ്പുഴ- ആധുനികതയിലേക്കുള്ള ആദ്യത്തെ ചുവടു വെയ്പ്പ്-.അതിന്റെ ആശാസ്യവും അനാശാസ്യമായ സ്വാധീനശക്തി അമ്പതുകളുടെ ഒടുവിലും അറുപതുകളിലും, മലയാളത്തിൽ കത്തിജ്വലിച്ചു തന്നെ നിന്നു.

നോട്ടെഴുത്ത്
രതീഷ്കുമാർ
7/7/92

🌾🌾🌾🌾🌾🌾