23-12-19C

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് ഒൻപതാം ഭാഗം
അദ്ധ്യായങ്ങൾ 18
🐴🦍🐗🦀🐫🐒🦓
പതിനെട്ട്
സ്ഥിരതയുള്ള ഒരു വിപ്ലവം
7ബില്യൺ സാപിയൻസിന്റെ ആകെ ഭാരം300 മില്യൺടൺ ആയിരിക്കും. അവന്റെ വളർത്തുമൃഗങ്ങളുടെ ആകെഭാരം കൂട്ടിച്ചേർത്താൽ ഏതാണ്ട് 700മില്യൺടൺ ആവും.തിമിംഗലം ഉൾപ്പെടെ ഇതരജന്തുക്കളുടെ മൊത്തം ഭാരം100മില്യൺടൺ മാത്രമാണെന്നു മനസ്സിലാവുമ്പോൾ ജന്തുവർഗ്ഗത്തിൽ സാപ്പിയൻസിന്റെ സ്ഥാനം ബോദ്ധ്യമാവും.
സമ്പത്തിന്റെ ദൗർലഭ്യവും പരിസ്ഥിതിനാശവും ഒരേ കാര്യമല്ല. ലഭ്യമാകുന്ന സമ്പത്ത് നിരന്തരം വർദ്ധിക്കുന്നതിനാൽ വിനാശനം പ്രവചിച്ചവർ പറഞ്ഞത് സത്യമാവില്ല.
എന്നാൽ പരിസ്ഥിതിയുടെ നാശം മനുഷ്യനുതന്നെ വിനാശകരമാവാം.
വ്യവസായ വിപ്ലവത്തിനുശേഷമുള്ള ജനസംഖ്യാ വർധന നോക്കൂ.(ദശലക്ഷത്തിൽ )1700-700;1800-950; 1900-1600:ഇന്നത് 7ബില്യണ് തൊട്ടടുത്ത്.
ആധുനിക കാലം
സമയം പ്രാചീനമനുഷ്യന്റെ പരിഗണനാവിഷയമായിരുന്നില്ല.ഫാക്ടറികൾ സമയത്തിന്റെ വില സ്വന്തം തൊഴിലാളികളെ  മനസ്സിലാക്കിച്ചു.1830ൽ മാഞ്ചസ്റ്ററിനും ലിവർപൂളിനുമിടയിലാരംഭിച്ച ആദ്യ വാണിജ്യ വാഹനത്തിന്റെ വളർച്ചയായ പൊതു ഗതാഗതം അതിനു വികാസം നൽകി.(1840ൽ ട്രെയിൻ ടൈംടേബിൾ) റേഡിയോയും ടെലിവിഷനും അത് മനുഷ്യൻറെ ജീവവായു പോലെയാക്കി .മനുഷ്യ സമൂഹത്തിൽ സംഭവിച്ച ഏറ്റവും വലിയ സാമൂഹ്യ വിപ്ലവം കുടുംബത്തിൻറെ തകർച്ചയാണ്.
    ഇരുനൂറു കൊല്ലം മുമ്പുള്ള മനുഷ്യജീവിതം നോക്കുക. സാധന സേവന കൈമാറ്റങ്ങൾ പണം അടിസ്ഥാനമാക്കി ആയിരുന്നില്ല. ഇന്നുകൊടുക്കുന്നത് നാളെ തിരിച്ചുകിട്ടാം എന്നഒരു വിശ്വാസം മാത്രമാണുണ്ടായിരുന്നത്. നികുതി പിരിവിന് ഉദ്യോഗസ്ഥന്മാരില്ല. മൂപ്പന്മാർ ആണ്  അത് നിശ്ചയിക്കുകയും പിരിക്കുകയും ചെയ്യുന്നത്. നികുതിക്കു പകരമായി രാജാവ് ചെയ്തു കൊടുക്കേണ്ട ഏക സേവനം തെമ്മാടികളിൽ നിന്നുള്ള സംരക്ഷണമാണ്.  എൻറെ അനുജനെ കൊല്ലുന്നവന്റെ അനുജനെ കൊല്ലുന്നത് എൻറെ അവകാശം. എൻറെ മക്കളെ അടിക്കുകയോ കൊല്ലുകയോ വിൽക്കുകയോ ചെയ്യുന്നത് എൻറെ അവകാശം. സ്ത്രീകളെ സ്വത്തായാണ് മിക്കസമൂഹങ്ങളും കണ്ടിരുന്നത്. കുടുംബത്തിൽനിന്ന് ബഹിഷ്കൃതമാകുന്ന  യുവാവിനും യുവതിക്കും മറ്റൊരു കുടുംബത്തിൽ അടിമപ്പണിയോ സൈനിക സേവനമോ വേശ്യാവൃത്തി യോ സ്വീകരിക്കാം. അല്ലെങ്കിൽ മരിക്കാം.
ഇന്ന്  കുട്ടിയെ കഠിനമായി ശിക്ഷിക്കുന്ന രക്ഷിതാവിനെ രാജ്യം ശിക്ഷിക്കും. പെണ്ണിനും ആണിനും ജോലിചെയ്ത് പുലരാം.ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാം.


 നയതന്ത്രജ്ഞരായ ബ്രട്ടീഷ് ഉദ്യോഗസ്ഥർ മണലിൽ തോന്നിയത് പോലെ വരച്ച അതിർത്തികളുടെ ഉൽപ്പന്നങ്ങളാണ് സിറിയ,ലബനൻ,യോർദാൻ,ഇറാഖ്എന്നീ രാഷ്ട്രങ്ങൾ. അതേ ആളുകൾ1918ൽ ഖുർദിസ്ഥാനിലെയും, ബാഗ്ദാദിലെയും,ബസ്രയിലെയും ജനങ്ങൾ മേലിൽ ഇറാക്കികൾ ആയിരിക്കുമെന്ന് തീരുമാനിച്ചു. സിറിയക്കാരും,ലെബനോനികളും ആരാണെന്നു നിശ്ചയിച്ചത് മുഖ്യമായും ഫ്രഞ്ചുകാരാണ്.ഇത്തരത്തിൽ സൃഷ്ടിച്ചതോ സൃഷ്ടമായതോ ആയ സങ്കൽപ്പിത സമുദായമാണ് രാഷ്ട്രം.
മാറ്റങ്ങൾ ആധുനിക ലോകത്തിന്റെ രീതിയാണ് .പത്തിരുപത് വർഷംകൊണ്ട് ലോകം വല്ലാതെ മാറുന്നു. അതിനാൽ പ്രവചനങ്ങൾ അസാധ്യമാണ്. ലോകയുദ്ധത്തിന് ശേഷമുള്ള ലോകം മൂലോച്ഛദം വരാവുന്ന രക്തച്ചൊരിച്ചിലിന്റെ കാലം എന്നതുപോലെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാവുംവിധം ഏറ്റവും സമാധമുള്ള കാലവുമായിരുന്നു.
നമ്മുടെ കാലത്തെ സമാധാനം
2000ൽ യുദ്ധത്തിൽ  3,10,000വും അക്രമങ്ങളിൽ 5,20,000വും മനുഷ്യർ കൊല്ലപ്പെട്ടു.അത് ആകെ മരണത്തിന്റെ(560ലക്ഷം) 1.5%മാത്രം.(റോഡ്അപകടത്തിൽ12,60,000:ആത്മഹത്യ1,72,000).9/11ന്റെ ഭീകരകാലത്തും യുദ്ധദികളേക്കാൾ വലുതാണ് ആത്മഹത്യാമരണം.രാജ്യത്തിന്റെ ആവിർഭാവമാണ് യുദ്ധമരണങ്ങൾ(ഭരണകൂടഭീകരമരണങ്ങളടക്കം) പരിമിതമാക്കിയത്.
യൂറോപ്യൻ സാമ്രാജ്യത്വം ഏതാണ്ട് സമാധാനപരമായാണ് കോയ്മ അവസാനിപ്പിച്ചത്.കമ്മ്യൂണിസ്റ്റ് യൂണിയൻ അതിനേക്കാൾ സമാധാനപരമായി പിരിഞ്ഞു.ഇന്നത്തെ ലോകം യുദ്ധസാധ്യത കാണുന്നില്ല.കാരണം1യുദ്ധം ലാഭം കൊണ്ടുവരില്ല.2ആണവായുധത്തിന്റെ പ്രഹരശേഷി അപരിതമെന്ന തിരിച്ചറിവ്. ലോകം ഒരിക്കലും ഇത്രമേൽ സമാധാനപരമായിരുന്നില്ല.പക്ഷെ അതങ്ങനെതന്നെയായിരിക്കുമെന്ന് ഒരു ഉറപ്പുമില്ല.

കുറിപ്പെഴുത്ത്
രതീഷ് കുമാർ
15/11/19

🌾🌾🌾🌾🌾🌾🌾