20-01-20c

അദ്ധ്യായം നാല്
പഠിക്കാൻ മിടുക്കൻ പക്ഷേ


1922 കൃഷ്ണപിള്ള മിഡിൽ സ്കൂളിൽ ചേർന്നു പഠിച്ചു 1925 അച്ഛൻറെ മരണം  തൻറെ സംശയനിവൃത്തിക്കുള്ള അവലംബം ഇല്ലാതെയാക്കി.  തുടർന്ന്  വായനയിൽ ആയി ശ്രദ്ധ. സെക്കൻഡ് ഫോറത്തിൽ എത്തിയപ്പോൾ  രാഘവൻ പിള്ളയും കൃഷ്ണപിള്ളയും സഹപാഠികളായി.  അവരുടെ വിദ്വേഷം അവിടെവച്ച് വർധിക്കുകയാണ് ഉണ്ടായത് . സെക്കൻഡ് ഫോറത്തിൽ പഠിക്കുമ്പോൾ  ഹെഡ്മാസ്റ്റർ  ചങ്ങമ്പുഴയുടെ ബുക്കിൽ നിന്ന് ഒരു കവിത കണ്ടെടുക്കുകയും, അത് ഉറക്കെ വായിച്ച് മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.അന്നൊക്കെ  ചങ്ങമ്പുഴ വള്ളത്തോൾ കവിതയുടെ ആരാധകനായിരുന്നു.

അക്കാലത്ത്  അദ്ദേഹത്തിന് വലിയ ക്ഷേത്രം വിശ്വാസം ഉണ്ടായിരുന്നു .അമ്മു എന്ന പെൺകുട്ടിയാണ് അതിനു കാരണം. ബാല്യത്തിലെ 'രതിക്രീഡയിൽ' നായികയായ ഈ അമ്മു ആണ്, 'ആത്മരഹസ്യ'ത്തിലെയും 'കളിത്തോഴി' എന്ന നോവലിലെയും നായിക. ക്ലാസിൽ പെൺകുട്ടികളോടെല്ലാം നല്ല ബന്ധം സ്ഥാപിക്കാൻ  അദ്ദേഹത്തിനായി. ആലുവ സെൻമേരിസ് ഹൈസ്കൂളിൽ വച്ച്  പഠിത്തത്തിൽ കാര്യമായി ശ്രദ്ധിക്കുകയും പഠിപ്പിക്കാത്ത അധ്യാപകരുടെ ക്ലാസ്സ് കട്ട് ചെയ്തു ലൈബ്രറിയിൽ പോയി വായിക്കാൻ ആരംഭിക്കുകയും ചെയ്തു. ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുമായി സ്കൂളിൽ വച്ചുണ്ടായ പരിചയം ചങ്ങമ്പുഴക്ക് ലോകസാഹിത്യത്തിലേക്കുള്ള ജാലകം തുറന്നു കൊടുത്തു. 1102 മേടം  11 മുതൽ 15 വരെ ഇടപ്പള്ളിയിൽ വച്ച് നടന്ന സാഹിത്യ സമ്മേളനം എല്ലാ സാഹിത്യകാരന്മാരെയും കാണാനും പരിചയപ്പെടാനും ചങ്ങമ്പുഴക്ക് അവസരമൊരുക്കി.
_______

അധ്യായം അഞ്ച്
കുഴപ്പം പലതരം


   അദ്ദേഹം താമസിച്ചിരുന്ന വീട്ടിലെ ഗൃഹനായിക ആയ ഗൗരിക്കുട്ടിയമ്മയുടെ അഭിപ്രായപ്രകാരം സുന്ദരിയായ ഒരു പെൺകുട്ടിക്ക് ട്യൂഷൻ എടുക്കാൻ നിർബന്ധിതനായി. കൃഷ്ണപിള്ളയുടെ അനുരാഗലോലമായ മനസ്സ് ഉണ്ടാക്കിയ പ്രശ്നങ്ങളാൽ ആ സഹവാസം അവസാനിപ്പിക്കാൻ നിർബന്ധിതനായി. അമ്മ ക്ഷമ പറഞ്ഞതു കൊണ്ട്  സ്കൂളിൽ തുടർന്ന് പഠിക്കാനും സ്കൂളിൽ തന്നെ താമസമാക്കുകയും കഴിഞ്ഞു. കവിതാകാമിനിയോട് സ്വൈരമായി കഴിഞ്ഞ ആ കാലം പുറം കൂട്ടുകെട്ടുകൾ കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു. കാലാവസ്ഥ മോശമാക്കി  ഒരു രാത്രി ആ കലാലയ ജീവിതം അവസാനിപ്പിച്ച് അപമാന ത്തോടെ  അദ്ദേഹം വീട്ടിൽ തിരിച്ചെത്തി. വീട്ടിലെ അന്തരീക്ഷവും; കവിതയിൽ ഉടനീളമുള്ള മസൃണ പദങ്ങളും കവിതയെഴുത്ത് വീട്ടുകാർക്ക് സഹിക്കാനാവാത്തതാക്കി. ആകാശത്തിലെ നക്ഷത്രങ്ങളുമായി സംവദിച്ച് ദിവസം തള്ളിനീക്കിയ നാളുകൾക്ക് അറുതി വരുത്തിയത് ഒരു സുഹൃത്താണ്. 'ഡറാസ്മെയിൽ' കയർ കമ്പനിയിൽ അദ്ദേഹം  കവിയെ  ജോലിക്കാരനായി എത്തിച്ചു. ആ കാലത്ത് കവിതയിൽ കയർതൊഴിലാളികളുടെ വിപ്ലവബോധം കടന്നുവന്നു. ആലപ്പുഴയിൽ താമസിക്കുന്ന ഒരു മധ്യവയസ്കയുടെ വീട്ടിലെ വാടകക്കാരൻ ആയി താമസമാരംഭിച്ചു . ആ ജീവിതവും 'മാദകം'ആയിരുന്നു. രണ്ടുപേരുടെ ചെലവ് നടത്താൻ പര്യാപ്തമായ വരുമാനം ഉണ്ടായിരുന്നില്ലെങ്കിലും, ആ സ്ത്രീയുടെ സാന്ത്വനം അമൃതായി ആസ്വദിച്ച് വിഷമം എല്ലാം മറന്നു. വസൂരിയുടെ ആക്രമണമാണ്  ആ ബന്ധം തകർത്തത് . രോഗിയായപ്പോൾ  തിരിച്ചു വീട്ടിലെത്തി എത്തി. അമ്മയും മറ്റും ശുശ്രൂഷിച്ചു . വസൂരിക്കലവീണ മുഖവുമായി മറ്റുള്ളവരെ അഭിമുഖീകരിക്കാൻ  ആവാത്ത അവസ്ഥ കവിയുടെ കമ്പനിയിലേക്ക്  കുറെ റൗഡികളെ സംഭാവന ചെയ്തു.
മധ്യവയസ്കയായ ഒരു അധ്യാപികയുമായി ഉണ്ടായിരുന്ന കൂട്ടുകെട്ട് നാട്ടിൽ പാട്ടായത്, വീട്ടിൽ കൈവിഷം ഇറക്കാനുള്ള മന്ത്രവാദത്തിൽ ആണ് കലാശിച്ചത്. ഒരു ചായക്കട നടത്താൻ വീട്ടുകാരോട് പണം ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടു . കേഡി കൂട്ടുകാരുടെ സഹായത്തോടെ പണം നേടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. കൂട്ടുകൂടി മദ്യപിച്ചശേഷം പണം കൊടുക്കാൻ കഴിവില്ലാത്ത തന്നെ അകപ്പെടുത്തി കൂട്ടുകാർ കടന്നു കളഞ്ഞപ്പോൾ അവരുടെ തനിനിറം മനസ്സിലായി. ഈ ദുരന്തത്തിൽ നിന്ന് അദ്ദേഹത്തെ കരകയറ്റാൻ ശ്രമിച്ചു നോക്കിയ ഇടപ്പള്ളി വലിയ ചീത്തവിളി ഏറ്റുവാങ്ങി.
   വാര്യർ സാറിൽ നിന്നും പണം തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ  പോലീസിൽ പിടിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയ ആ അധ്യാപകനെ  അനുനയിപ്പിക്കാൻ  പിന്നാലെ കൂടിയ ചങ്ങമ്പുഴ ആ മഹാൻറെ   വാക്കുകൾക്ക് മുമ്പിൽ കണ്ണീർവാർത്തുപോയി. ദൈവീകമായ തൻറെ കഴിവിനെ തുലച്ചതോർത്ത് അദ്ദേഹം കരഞ്ഞു. ഒടുവിൽ ഒരു നല്ല ജീവിതം ആരംഭിക്കാൻ പ്രതിജ്ഞയെടുത്തു.

നോട്ടെഴുത്ത്
രതീഷ്കുമാർ
5/ 7/92