20-01-20b

📚📚📚📚📚📚
കല്യാണിയെന്നും  ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
ആർ.രാജശ്രീ
മാതൃഭൂമി.

 ഞാൻ ഈയിടെ വായിച്ച പുസ്തകത്തെ പറ്റി രണ്ട്‌ വാക്ക് പറയട്ടെ. മലയാളിയുടെ ഭാഷാഭേദങ്ങളിൽ എന്നും വേറിട്ടുനിൽക്കുന്ന ഭാഷാഭേദമാണ്  കണ്ണൂരിനുള്ളത്  .പവി മാഷ് മുൻപ് കണ്ണൂരിന്റെ ഭാഷാഭേദങ്ങളെ കുറിച്ച് പരിചയപെടുത്തിയെങ്കിലും കണ്ണൂരിന്റെ മാനകഭാഷ  ഉപയോഗിച്ചുകൊണ്ടെഴുതിയ ഒരു നോവലിനെ ആണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്  കണ്ണൂരിന്റെ ഉൾനാടൻ ഭാഷകൾ അറിയാത്തവർക് പിടിതരാത്ത ഒന്നാണ് അവിടത്തെ ഭാഷ. അത്തരം ഉൾനാടൻ ഭാഷയെയും സംസ് കാരത്തെയും പരിചയപ്പെടുത്തുന്ന നോവൽ ആണ്ആർ. രാജശ്രീ എഴുതിയ  കല്യാണിയെന്നും  ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത *.രണ്ടു സ്ത്രീകളുടെ ജീവിതയാത്ര ആണ് ഇതിലെ കഥയാകുന്ന കത എഴുത്തുകാരിയും അധ്യാപികയും ആണ് ആർ. രാജശ്രീ. എഴുത്തിന്റെ ആദ്യകാലങ്ങളിൽ ഒട്ടേറെ വിമര്ശനങ്ങൾ ഏറ്റുവാങ്ങുകയും അതിന്റെ ഫലമായി ഏറെ കാലം എഴുത്തിനോട് അന്തര്മുഖത്വം കാട്ടുകയും ചെയ്തിരുന്നു അവർ. എഫ്. ബി. യിൽ  പോസ്റ്റ് ചെയ്തിരുന്ന കഥാ ഭാഗങ്ങൾ വായനക്കാരുടെ ആവശ്യപ്രകാരം പെട്ടെന്ന് പുസ്തക രൂപത്തിലേയ്ക് മാറുകയായിരുന്നു എന്ന് കഥാകാരി പറയുന്നുണ്ട്.

 ഫേസ് ബുക്കിൽ എഴുതിത്തുടങ്ങിയതുമുതൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാതെ തന്നെ ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്ത അസാധാരണ നോവൽ കൂടിയാണ് ഇത്.

 പെന്നും പേപ്പറും ഇല്ലാതെ ആനുകാലികങ്ങളിൽ പ്രസിധീകരിക്കാതെ ഒരു തുടർകഥ നോവൽ ആയി മലയാളിത്തിലെത്തുന്നത് ആദ്യമായിട്ടാണ്

 എഫ്. ബി യിലെഴുതുമ്പോൾ കല്യാണിയേച്ചി എന്ന കഥാപാത്രം  നോവലിസ്റ്റിന്റെ ഒരു  സൃഷ്ടി  ആണ്. ഇവർ തമ്മിലുള്ള സംഭാഷണം ആണ് എഫ്. ബി. യിൽ ആദ്യം വന്നിരുന്നത്.

 നോവലിലെ കല്യാണിയും ദാക്ഷായണിയും ഒരു തലമുറയുടെ പ്രതിനിധികളാണ്. നിഷ്കളങ്കതയോടെയുംതുരസ്സോടെയും ജീവിതത്തെ നോക്കികാണുന്നവരാണ് വടക്കൻ സ്ത്രീകൾ  അവരുടെ ഉശിരിനെ പുരുഷന്മാർക്കു ഉള്ളിൽ ഭയമായിരുന്നു ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനും ആണിന്റെ സഹായമില്ലാതെ തന്നെ ജീവിതം തുടരാനും അവർക്ക്  സാധിച്ചിരുന്നു നോവലിലെ ചെയിക്കുട്ടിയും ദാക്ഷായണിയും കല്യാണിയും ശക്തരായ സ്ത്രീ പ്രതിനിധികൾ ആണ് .

 ഇവർ സാധാരണ സ്ത്രീകളിൽ നിന്നും വളരെ അകലത്തിൽ ആണ്. തന്റേടം, താന്പോരിമ, എന്നിവയിൽ ആണിനേക്കാളും മേലെയാണിവർ.

 സ്വന്തം അനുഭവം എഴുത്തിനു പ്രചോദനമായിട്ടുണ്ടെന്നു ഒരു അഭിമുഖത്തിൽ എഴുത്തുകാരി പറയുന്നുണ്ട്. രണ്ട് സാംസ്കാരികതകൾ ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ആത്മസങ്കര്ഷമായി ഈ നോവലിനെ  കാണാം തൊഴിൽ, കൃഷി, കച്ചവടം എന്നിവയുമായി ബന്ധപ്പെട്ടു തെക്കൻ ജില്ലകളിൽ നിന്ന് വടക്കൻ ജില്ലകളിലേയ്ക് കുടിയേറിയ ആളുകളുടെ ജീവിതം, പൂർണമായും വടക്കനുമല്ല തെക്കനുമല്ലാത്ത അവസ്ഥ, അതുണ്ടാക്കുന്ന ആത്മസങ്കര്ഷം, നിസ്സഹായത, തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക് ഈ നോവൽ സാക്ഷ്യം വഹിക്കുന്നുണ്ട്

 നോവലിന്റെ ഉള്ളടക്കം നോവലിലേയ്ക് കടന്നാൽ നാം കാണുന്നത് വടക്കൻ കേരളത്തിലെ 2 നാടൻ സ്ത്രീകളെ  ആണ്.  കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകൾ.. നല്ല തന്റേടമുള്ള, എന്ത് പണിയും ചെയ്യാൻ കരുത്തുള്ള അവര്ക് ഒരാളെയും പേടി ഇല്ല. (. ചിലർക്കു ഇവരെ പേടിയാണ് താനും )എന്നാൽ കല്യാണത്തോടെ രണ്ടുപേരും വാക്കിലും നോക്കിലും പ്രവർത്തിയിലും തികഞ്ഞ അച്ചടക്കം പാലിക്കേണ്ടി വന്നു. അതവർ അനുസരിക്കുകയും ചെയ്തു. പക്ഷെ തുണ  ആ കേണ്ടവൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന യാഥാർഥ്യത്തെ മനസിലായപ്പോൾ അവർ ജീവിതത്തെ വെല്ലുവിളിച്ചു. കല്യാണി, ദാക്ഷായണി, ചെയികുട്ടി എന്നീ  മൂന്ന് സ്ത്രീകളുടെയും വീട്, നാട്, നാട്ടാചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട് പോകുന്നത്

 പെൺകരുത്തിന്റെ പ്രതീകങ്ങൾ ആയ ഈ  വനിതകൾ അൻപതോളം വർഷം മുൻപ് കണ്ണൂർജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ചകഥാപാത്രബിംബങ്ങൾ ആണ്.  കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു  കിടക്കുന്ന അനേകം സ്ത്രീകളുടെയും പുരുഷൻമാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരു ആഖ്യാ യികയെ ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ  എഴുത്തുകാരി ചെയ്തിരിക്കുന്നത്.
നോവലിൽ ആവിഷ്‌കൃതമാകുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിത്രീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തപ്പെടുന്ന അനുഭവങ്ങ ളുടെയും ഓര്മകളുടെയും പുനരെഴുത്താണ്* എന്ന പുതിയ നോവൽ സങ്കല്പത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു
 നോവലിനെ കാണുമ്പോൾ നവമാദ്ധ്യമങ്ങളിലെ പുത്തൻ ഭാഷാപ്രയോഗങ്ങൾ എഴുത്തുകാരിയെ സ്വാധീണിച്ചിട്ടുണ്ട്. അതുപോലെ പ്രാദേശികഭാഷയുടെ അവതരണത്തിനുള്ള ശക്തമായ സ്ഥലം ഈ നോവലിൽ കാണാൻ സാധിക്കും. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ദേശഭാഷകളിലെ സ്ത്രീരാഷ്ട്രീയം.*.. ഈ നോവലിൽ നമുക് കാണാൻ കഴിയുന്നത് മലബാർ തിരുവിതാംകൂർ ഭാഷകൾക്കിടയിൽ സ്വത്വം നഷ്ട്ടപ്പെടുന്ന സ്ത്രീകളെ കുറിച്ചാണ്
 ഏറ്റവും ജീവസുറ്റ തന്ത്പ്രയോഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഇവരുടെ  ഭാഷാ പ്രയോഗങ്ങൾ. ജീവിതത്തിലെയും ഭാഷയിലെയും  അനായാസത ഇന്ന്നമുക്ക്  നഷ്ട്ടമായിരിക്കയാണ്. സൈബറിടത്തെയും സ്മാർട്ടഫോണിനെയും സർഗാത്മകമായി ഉപയോഗിക്കാമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടി ആണ്  രാജശ്രീയുടെ ഈ നോവൽ

സീതാദേവി.
🌾🌾🌾🌾🌾🌾🌾