17-02-20B

📚📚📚📚📚📚📚📚
ചങ്ങമ്പുഴ തുടരുന്നു....
🌾🌾🌾🌾🌾🌾🌾🌾

📚📚📚📚📚📚📚📚
📚📚📚📚📚📚

അദ്ധ്യായം പതിനഞ്ച്  കളിത്തോഴി
  1945 ലാണ് 'എൻറെ കളിത്തോഴി' പ്രസിദ്ധീകരിച്ചത് 'തുടിക്കുന്ന താളുകൾ' എന്ന ആത്മകഥ പോലെ തന്നെ ആത്മകഥാപരമായ ഒന്നാണ് അത് . എട്ടുകൊല്ലം മുമ്പ് രണ്ടാഴ്ചയ്ക്കിടയിൽ ഞാൻ എഴുതി തീർത്ത ഒരു നീണ്ടകഥാപുസ്തകമാണെന്ന പ്രസ്താവം തികച്ചും ശരിയല്ല. അതിനുശേഷം സംഭവിച്ച കാര്യങ്ങളും അതിൽ പ്രതിപാദിച്ചിരിക്കുന്നു. തുടിക്കുന്ന താളുകളിലെ  കൊച്ചമ്മു തന്നെയാണ് "ബാല്യം മധുവിധുപോലെ കഴിച്ചുകൂട്ടിയ" കൊച്ചമ്മു എൻറെ കളിതോഴി യിലെ കൊച്ചമ്മിണിയും. നായകൻ വഞ്ചിച്ചത് മൂല്യം വേറെ വിവാഹിതയാവേണ്ടി വരുന്ന കൊച്ചമ്മിണി പിന്നെയും നായകനെത്തന്നെ ഓർക്കുന്നു. നായകാ രവീന്ദ്രൻ എന്ന പേര് മാത്രമേയുള്ളൂ ആള് കൃഷ്ണപിള്ള തന്നെയാണ്. രവീന്ദ്രൻ മദ്യപിച്ചു വരുമ്പോൾ ആദ്യം അത് ഭാര്യ അറിയുന്ന രംഗവും ആത്മകഥാപരമാണ്.  രാത്രിയിൽ കടത്തിണ്ണയിൽ മഴയത്ത് അകപ്പെട്ടുപോയ രവീന്ദ്രൻ അവിടെക്കണ്ട പിച്ചക്കാരിപ്പെണ്ണിൻറെ ദുർഗന്ധ പൂരിതമായ ശരീരത്തിലേക്ക് അവളുടെ പ്രതിഷേധം വകവയ്ക്കാതെ ആഴ്ന്നിറങ്ങുന്നു . ഏകദേശം 35 വയസ്സ് വരുന്ന ആ രൂപത്തോട് കാട്ടിയ വിക്രമത്തിൽ രവീന്ദ്രൻ വല്ലാതെ തപിക്കുന്നുണ്ട്. അമ്മിണിയുടെ ഭർത്താവ് മരിക്കുമ്പോൾ സന്തോഷിക്കുന്ന രവിയെയും നോവലിൽ കാണാം . ഒരു നോവൽ എന്ന നിലയിൽ കളിത്തോഴി അത്ര വലിയ സൃഷ്ടിയൊന്നും അല്ലെങ്കിലും, ആത്മകഥാപരമായ വളരെ അംശങ്ങൾ അതിനുണ്ട്.


അദ്ധ്യായം പതിനാറ്  ഒരു വിമർശകനുമായുള്ള ബന്ധം-മറ്റുകാര്യങ്ങളും
 ഏതോ സമ്മേളനസ്ഥലത്തുവെച്ച് ആദ്യം മുണ്ടശ്ശേരി ചങ്ങമ്പുഴയെ കാണുമ്പോൾ  അഹങ്കാരിയായ മനുഷ്യനിയിട്ടേ ധരിച്ചിരുന്നുള്ളൂ.  രമണൻ അടുക്കളയിലെ പെണ്ണുങ്ങൾക്ക് വായിക്കാനും മാത്രം കൊള്ളാമെന്ന് ആനുഷംഗികമായി പിന്നീട് പ്രസ്താവിച്ചതും ഈ ബോധത്തോടെ ആവണം. പിന്നീട് ,ബഷീർ-മുണ്ടശ്ശേരി- ചങ്ങമ്പുഴ കമ്പനി തുടങ്ങി.     
    മദ്രാസ് ലോ കോളേജിൽ നിന്നും തകർന്ന നിലയിൽ ചങ്ങമ്പുഴ ആദ്യമെത്തിയത് മുണ്ടശ്ശേരിയുടെ അടുത്താണ് . രമണന് ഒരു വിമർശനം എഴുതി എന്നെ ഇവിടെ നില്ക്കാൻ ആക്കുമോ എന്ന ചോദ്യം കവിയിൽ നിന്നുണർന്നത്, തലക്കനമുള്ള നിരൂപകർ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന തോന്നലിൽ നിന്നാണ്. മുണ്ടശ്ശേരി അത് ചെയ്യുകയും ചെയ്തു. മംഗളോദയത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാൻ ആഗ്രഹിച്ചുകൊണ്ട് മുണ്ടശേരിക്കയച്ച കത്തിനും കൃതിക്കും മറുപടിയായി അദ്ദേഹം എഴുതിയ കത്തിന് ,കവി ഒരു നെടുങ്കൻ മറുപടിയാണ് അയച്ചത്. ചങ്ങമ്പുഴ മുണ്ടശ്ശേരി ക്ലിക്ക് ഉണ്ടായിരുന്നു എന്ന ആരോപണത്തെയും മുണ്ടശ്ശേരി നേരിടുന്നു. വിദേശ സാഹിത്യത്തെക്കുറിച്ചും  സാഹിത്യ ദർശനത്തെ കുറിച്ചും വ്യക്തമായ ബോധം ഉള്ള കവിയായി മുണ്ടശ്ശേരി ചങ്ങമ്പുഴയെ കരുതുന്നു. അദ്ദേഹത്തിൻറെ വിവർത്തനങ്ങൾ പലതും ഒരു ഹോബി എന്ന നിലയിലാണ് ചെയ്തിട്ടുള്ളതെന്ന് മുണ്ടശ്ശേരി കരുതുന്നു.


അദ്ധ്യായം പതിനേഴ് - സ്നേഹാദരങ്ങൾക്ക് സ്ഥിരഭാവം
  വാരികകളിൽ വന്ന കവിതകളുടെ അറിഞ്ഞ ചങ്ങമ്പുഴയെ നേരിൽ പരിചയപ്പെടാൻ ഈ വി കൃഷ്ണപിള്ള ആഗ്രഹിച്ചതിന്റെ ഫലമായാണ് ആ സമാഗമം ഉണ്ടായത്. ബാഷ്പാഞ്ജലി  ഈവിയുടെ അവതാരികയോടെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് ചങ്ങമ്പുഴക്ക് പ്രശസ്തി നേടിക്കൊടുത്തു. കണ്ടത്തിൽ വർഗീസ് മാപ്പിളയുമായി ചങ്ങമ്പുഴയെ പരിചയപ്പെടുത്തിയത് ഈവി കൃഷ്ണപിള്ളയാണ്. ആ ബന്ധം അൽപമൊന്ന് മുറിഞ്ഞത്, ബി വി ബുക്ക് ഡിപ്പോക്കാരുമായി ഉണ്ടായ പണ പ്രശ്നമാണ് . കവി പക്വമാനസനായപ്പോൾ അതും പരിഹരിക്കപ്പെട്ടു്‌

    കേസരിയും ചങ്ങമ്പുഴ യുമായി അടുത്ത ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൽ ഒരു ഗുരുവിനെയാണ്  ചങ്ങമ്പുഴ ദർശിച്ചിരുന്നത്. കുറ്റിപ്പുഴ യുമായുള്ള  ബന്ധത്തിനും ആദ്യവസാനം വിഘ്നം ഒന്നും സംഭവിച്ചിരുന്നില്ല. കുറ്റിപ്പുഴയുടെ രാമരാജ്യം എന്ന ലേഖനം ചങ്ങമ്പുഴയ്ക്ക് വളരെ ഇഷ്ടപ്പെട്ടു .  അത് ഉടനെ തന്നെ ഒരു കത്താക്കി അദ്ദേഹത്തിന് അയക്കാനും ചങ്ങമ്പുഴ സമയം കണ്ടെത്തി . അക്കിത്തത്തിനോടും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു . "തൻറെ രണ്ടു കവിതകളെ വിമർശിച്ച് മാരാര് എഴുതിയ ലേഖനം കണ്ടപ്പോൾ മാരാരുടെ ശൈലിയിൽ  ആത്മാർത്ഥതയുടെ ശക്തി  ഹൃദ്യമായി അനുഭവപ്പെടുന്നു  എന്നാണ്  പറഞ്ഞ"തെന്ന് മുണ്ടശ്ശേരി ഓർക്കുന്നു. സഞ്ജയനോട് പക്ഷേ കവിക്ക് ഉണ്ടായിരുന്ന മനോഭാവം വ്യത്യസ്തമായിരുന്നല്ലോ

നോട്ടെടുത്ത്
രതീഷ് കുമാർ
7/7/92
🌾🌾🌾🌾🌾🌾