16-12-19

സാപ്പിയൻസ് നോട്ടുകൾ പത്തുഭാഗമായി പോസ്റ്റ്‌ചെയ്യുന്നു.
ഇന്ന് എട്ടാം ഭാഗം
അദ്ധ്യായം 14
🐗🐒🦀🐫🐴🌍

ഭാഗം നാല് - ശാസ്ത്രവിപ്ലവം.
പതിനാല്
അജ്ഞതയുടെ കണ്ടെത്തൽ
1500ൽ ലോകത്തെ സാപ്പിയൻസ്500മില്യൻ ആയിരുന്നു.ഇന്നത് 7ബില്യനായി.അന്ന് വാർഷികോൽപ്പാദനം ഇന്നത്തെ ഡോളർ അളവിൽ250ബില്യൺ ഡോളർ എന്ന് കണക്കാക്കിയിരിക്കുന്നു.ഇന്നത് 60ട്രില്യൺഡോളറത്രേ.(ജനസംഖ്യ15മടങ്ങ് കൂടിയപ്പോൾ ഉത്പാദനം240മടങ്ങും,ഊർജ്ജോപഭോഗം115മടങ്ങും കൂടി!)
1522 ഇൽ മഗല്ലൻ ഭൂമിക്ക് വലംവച്ചു 1674 ഇൽ അതുവരെ ഒരു മനുഷ്യനും കണ്ടിട്ടില്ലാത്ത സൂക്ഷ്മ ജീവിയെ ആൻറൺ വാൻ ല്യൂ വെൻഹുക് കണ്ടെത്തി. 1969 ജൂലൈ 21ന് മനുഷ്യൻ ചന്ദ്രനിൽ എത്തി .
എന്നാൽ കഴിഞ്ഞ 100 വർഷത്തെ ഏറ്റവും ശ്രദ്ധേയവും നിർണായകവുമായ നിമിഷം 1945 ജൂലൈ 16ന് രാവിലെ 5:29:45ആണ്. അമേരിക്കൻ ശാസ്ത്രജ്ഞൻ ന്യൂ മെക്സിക്കോവിലെ അലാമോഗോർദോയിൽ ആദ്യത്തെ അണുബോംബ് പൊട്ടിച്ച നിമിഷം. മനുഷ്യവർഗത്തിന് ചരിത്രത്തിൻറെ ഗതിയെ മാറ്റിമറിക്കാൻ മാത്രമല്ല, ചരിത്രത്തിന് അവസാനമുണ്ടാക്കാൻ കൂടികഴിവുലഭിച്ച നിമിഷം!

      മനുഷ്യൻ എല്ലാം അറിയുന്നവനാണെന്ന് മതങ്ങൾ കരുതി.പ്രപഞ്ചമുണ്ടായത് എങ്ങനെ എന്ന് പുരോഹിതൻ നിസ്സാരമായിപറഞ്ഞുതരും.ചിലന്തി വലകെട്ടുന്നതെങ്ങനെ എന്നറിയില്ലെങ്കിൽ അതിനുകാരണം ആ അറിവ് നിസ്സാരവും മനുഷ്യന് യാതൊരുപകാരവും ചെയ്യാത്തതുമായതിനാലാണ്.അല്ലെങ്കിൽ ദൈവം അത് പറഞ്ഞുതന്നേനെ.താൻ അറിവില്ലാത്തവനാണെന്ന തിരിച്ചറിവാണ് ശാസ്ത്രത്തെ നയിക്കുന്നത്.ഏതറിവും എപ്പോഴും തിരുത്തപ്പെടാമെന്ന് ശാസ്ത്രമനുഷ്യൻ കരുതുന്നു.1687ൽ ദി മാത്തമാറ്റിക്കൽ പ്രിൻസിപ്പിൾസ് ഓഫ് നാച്ചുറൽ ഫിലോസഫി പ്രസിദ്ധീകരിച്ചതിലൂടെ ന്യൂട്ടൻ എതുചലനത്തെയും മൂന്ന് സമവാക്യങ്ങളിലൂടെ കൃത്യമായി പ്രവചിക്കാൻ ശാസ്ത്രത്തെ പ്രാപ്തമാക്കി.പ്രകൃതി എന്ന പുസ്തകം ഗണിതം എന്ന ഭാഷയിലാണെഴുതപ്പെട്ടതെന്ന് ന്യൂട്ടൺ കാട്ടിത്തന്നു.ഫിസിക്സ് പോലുള്ളവിഷയങ്ങളിൽ ചില അദ്ധ്യായങ്ങൾ ആറ്റിക്കുറുക്കി വ്യക്തമായ ചെറുഗണിതസമവാക്യങ്ങൾ ആക്കാം.എന്നാൽ ജീവശാസ്ത്ര, മനശ്ശാസ്ത്ര, സാമ്പത്തിക ശാസ്ത്ര ചിന്തകൾക്കായി കുറേക്കൂടി സങ്കീർണമായ സ്റ്റാറ്റിസ്റ്റിക്‌സ് പോയ200കൊല്ലത്തിനുള്ളിൽ വികസിക്കപ്പെട്ടു.
        സ്കോട്ട്‌ലൻഡിലെ പ്രിസ്ബിറ്റേറിയൻ പുരോഹിതരായിരുന്ന അലക്സാണ്ടർ വെബ്സ്റ്ററും റോബർട്ട് വാലസും മരണമടയുന്ന പുരോഹിതരുടെ കുടുംബത്തിന് സഹായം നൽകാൻ ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചു. എത്രപുരോഹിതർ പ്രതിവർഷം മരിക്കും; അവരിൽ എത്രപേരുടെ ഭാര്യമാർ, അവിവാഹിതമക്കൾ എത്രകാലം ജീവിക്കും. ഇതൊന്നുമവർ ദൈവത്തോട് ചോദിച്ചില്ല.പകരം യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബറയിലെ ഗണിതശാസ്ത്രപ്രൊഫസർ കോളിൻ മക്ലോറിനോടു ചോദിച്ചു.അവർ മൂവരും ചേർന്ന് സ്റ്റാറ്റിസ്റ്റിക്‌സ് , പ്രൊബബിലിറ്റി,തിയറിയുടെ അടിസ്ഥാനത്തിൽ പുരോഹിതരുടെ മരണസംഖ്യയും ആശ്രിതരുടെ ജീവിതകാലവും കണക്കുകൂട്ടി പ്രീമിയം കണക്കാക്കി ഇൻഷുറൻസ് പോളിസി നടപ്പിലാക്കി.

   മധ്യകാല യൂറോപ്പിൽ ശാസ്ത്രങ്ങളിലെ മുടിചൂടാമന്നൻ തിയോളജി ആയിരുന്നു .ഗണിതം തീരെ അപ്രധാനവും. ഇന്ന് മാനവിക വിഷയങ്ങളിൽ കൂടി ഗണിതത്തിന് മുന്തിയ സ്ഥാനമുണ്ട്.
       പുരാതനമനുഷ്യൻ ആയുധമികവാലോ,സാങ്കേതികത്തികവാലോ അല്ല യുദ്ധങ്ങൾ ജയിച്ചത്. ആയുധങ്ങൾ നവീകരിക്കുന്നതുകൊണ്ട് യുദ്ധവിജയമുണ്ടാകുമെന്ന് അവർ കരുതിയില്ല. ജനിതക പഠനത്തിലൂടെ വിട്ടിലുകളെ ഉപയോഗിച്ച് തീവ്രവാദികളുടെ രഹസ്യ സങ്കേതങ്ങൾ കണ്ടെത്താമെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സേനയെ കുറ്റമറ്റതിക്കാമെന്നും കരുതി ശതകോടികൾ ഗവേഷണത്തിന് മുടക്കാൻ ഇന്ന് അമേരിക്ക തയ്യാറാണ്.ഒരിക്കൽ മനുഷ്യൻ ഒരു രൂപപോലും മുടക്കാൻ തയ്യാറാവാത്ത മേഖലയായിരുന്നു അത്.

ശാസ്ത്രവും വ്യവസായവും സാങ്കേതിക വിദ്യയും,മുതലാളിത്ത വ്യവസ്ഥയുടെയുംവ്യാവസായിക വിപ്ലവത്തിന്റെയും വരവോടെ മാത്രമാണ്  പരസ്പരം ബന്ധപ്പെടാൻ തുടങ്ങിയത്. ആ ബന്ധം ലോകത്തെ അതിവേഗത്തിൽ മാറ്റിമറിച്ചു.

ഈശ്വരന്റെ ശക്തിയും കോപവും തടുക്കാനുള്ള ശക്തി മനുഷ്യൻ ആർജിച്ചു.ദൈവത്തിന്റെ ഇടിമിന്നൽചുറ്റിക വൈദ്യുതി പ്രവാഹം മാത്രമാണെന്ന് ബഞ്ചമിൻ ഫ്രാങ്ക്ളിൻ തെളിയിച്ചു. ലോകത്തിൽ പട്ടിണികൊണ്ടു മരിക്കുന്നതിലേറെ പൊണ്ണത്തടികൊണ്ടു മരിക്കുന്നകാലം എത്തിയിരിക്കുന്നു.

ഗിൽമേഷ് പദ്ധതി

 മരണത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ലോകം.
ചരിത്രത്തിലെ ഒരുദാഹരണം നോക്കൂ.
ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേഡ് ഒന്നാമന്റെയും (1237-1307)പത്നി എലീനർ രാജ്ഞിയുടെയും(1241-1290)ജീവിതം ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ളതാവുമല്ലോ.അവരുടെ മക്കളുടെ ആയുസ്സ് പറയാം.
1മകൾ  പ്രസവത്തോടെ
2മകൾ ഒരുവയസ്
3മകൾ ആറുമാസം
4മകൻ അഞ്ചുവർഷം
5മകൻ ആറുവർഷം
6മകൾ 29വയസ്സിൽ
7മകൾ 5മാസം
8മകൾ 35
9മകൻ 10
10മകൾ58
11മകൾ2
12മകൾ ജനനത്തിൽ
13മകൾ53
14 മകൻ ജനിച്ചുടനെ
15മകൾ 34
16എഡ്വേർഡ്

എഡ്വേർഡ് ഒന്നാമന് അനന്തരാവകാശിയെ നൽകാൻ എലീന് 16പ്രാവശ്യം പ്രസവിക്കേണ്ടിവന്നു.അലസിയതും മറ്റും വേറെയും. മരണത്തിന്റെ ഒന്നാം ഭാഗം, ബാലമരണം ഏതാണ്ട് മറികടക്കാൻ മനുഷ്യനിന്ന് കഴിയും.
ഗിൽമേഷ് പദ്ധതി പ്രവചിക്കുന്നു,2050ആകുമ്പോൾ സ്വഭാവികമരണത്തെ അതിജീവിക്കുന്ന കുറേ മനുഷ്യരുണ്ടാവും.ശാസ്ത്രഗവേഷണത്തിന് പണംമുടക്കാൻ ഇന്ന് ഭരണകുടങ്ങൾ തയ്യാറാണ്.അപ്പോഴും ഗവേഷണത്തിന്റെ രീതിശാസ്ത്രം നിശ്ചയിക്കുന്നത് പിപഠിഷുവായ ഗവേഷകനല്ല,പ്രയോജനവാദിയായ ഭരണനേതൃത്വം ആണെന്ന് വിശേഷം. ശാസ്ത്രം,സാമ്രാജ്യത്വം,മുതലാളിത്തം,എന്നിവയ്ക്കിടയിലെ ഫീഡ്ബാക്ക് ലൂപ്പ് കഴിഞ്ഞ 500 വർഷക്കാലം  ചരിത്രത്തെ മുന്നോട്ടു നയിച്ച പ്രധാന ശക്തിയാണെന്നുപറയാം. അതിൻറെ പ്രവർത്തനങ്ങളാണ്  ഇനിയുള്ള അധ്യായങ്ങളിൽ വിശകലനം ചെയ്യുന്നത്.

നോട്ടെഴുത്ത്,
രതീഷ്കുമാർ
11/11/19

🌾🌾🌾🌾🌾🌾🌾