10-02-19


ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം തുടരുന്നു
📚📚📚📚📚📚
അദ്ധ്യായം 13
സ്പന്ദിക്കുന്ന അസ്ഥിമാടം


രോഗഗ്രസ്തനായ കവി ഏറെ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നു . രക്തം ശർദിക്കാനും ആരംഭിച്ചു. രണ്ടു ശ്വാസകോശങ്ങളിൽ ദ്വാരം വീണിരുന്നു  കോവൂരിൻറെ ലേഖനം  മലയാളത്തിൻറെ മുഴുവൻ വാത്സല്യവും പണമായും സാന്ത്വനമായും അദ്ദേഹത്തിന് നേടിക്കൊടുത്തു. രോഗതീവ്രതയെക്കുറിച്ച് അദ്ദേഹത്തിനുതന്നെ ബോധ്യമുണ്ടായിരുന്നു . ഡോക്ടർ ചിതലൻ ചങ്ങമ്പുഴയെ ഒരു സുഹൃത്തിനെ എന്നവണ്ണം പരിചരിച്ചിരുന്നു . ആ കാലത്തും സാഹിത്യ ചർച്ചകൾക്ക്  അദ്ദേഹം ഇടം കണ്ടെത്തിയിരുന്നു.  മഹാത്മജി തുടങ്ങിയ നേതാക്കളെപ്പറ്റി അത്യധികം അഭിമാനിച്ചിരുന്ന അദ്ദേഹം, അനുയായികൾ ആ മനസ്സിനെ മനസ്സിലാക്കാതെ ചെയ്യുന്ന കർമ്മങ്ങളിൽ പശ്ചാത്തപിച്ചു.
    1948 ജൂൺ 17 ആം തീയതി വ്യാഴാഴ്ച ഉച്ചയോടെ ശ്വാസോച്ഛ്വാസം മന്ദഗതിയിലായി. നാലുമണി അടുത്ത സമയത്ത് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. മൃതദേഹം ഇടപ്പള്ളിയിൽ തറവാട് സ്ഥലത്താണ് ദഹിപ്പിച്ചത് .  ആ മരണവാർത്തയറിഞ്ഞ് തേങ്ങിക്കരഞ്ഞ യുവതികൾ അനവധി ആയിരുന്നു . ആ മുറ്റത്ത് തടിച്ചുകൂടിയവരിൽ  കണ്ണീർ അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല .
____________

അദ്ധ്യായം പതിനാല്
വികാരജീവിയുടെ പ്രതികരണങ്ങൾ


    എളുപ്പം വികാരഭരിതനായിരുന്നു ചങ്ങമ്പുഴ. തനിക്ക് അയച്ചു കിട്ടുന്ന പ്രശ്നം പറയുന്ന കത്തുകൾക്ക്  പെട്ടെന്നുതന്നെ മറുപടി എഴുതാറുണ്ട് .'ചങ്ങമ്പുഴ സ്മാരക ഗ്രന്ഥ'ത്തിൽ ചേർത്തിട്ടുള്ള കളഞ്ഞുകിട്ടിയ കത്ത് അത്തരത്തിലുള്ള ഒന്നാണ് .  ഈ കത്തിലെ പ്രതികരണം പോലെയുള്ള ഒന്നാണ് രമണന്റെ രചനയ്ക്ക് പിന്നിൽ ഉള്ളത് .
1940 ൽ തൃപ്പൂണിത്തുറ മഹാത്മാ വായനശാല പ്രസിദ്ധീകരിച്ച ' ചങ്ങമ്പുഴ കവിത എഴുത്തു നിർത്തണം 'എന്ന് കത്തിനോട് അദ്ദേഹം സത്വരം പ്രതികരിച്ചു . ജഡയുടെ പനയോല കെട്ടുകൾ ചുട്ടുകരിക്കാനുള്ള അദ്ദേഹത്തിൻറെ ആഹ്വാനം ധാരാളം എതിരാളികെ സൃഷ്ടിച്ചു.  സഞ്ജയൻ എന്നും അദ്ദേഹത്തെ നിശിതമായി വിമർശിച്ചിരുന്നു . സഞ്ജയനോട് എന്തെങ്കിലും ആദരവ് ഉണ്ടെങ്കിൽ അത് നശിപ്പിക്കുന്നതാണ് 1935-36 കാലത്ത് അദ്ദേഹം എഴുതിയ ലേഖനങ്ങൾ . അതിൽ കവിയെ വിടനായും വൃദ്ധ കളിയിൽ താല്പര്യം ഉള്ളവനായും എല്ലാം പറഞ്ഞ് പരിഹസിച്ചശേഷം അദ്ദേഹത്തിൻറെ നൂതന വിപ്ലവാശയത്തെയും നിശിതമായി വിമർശിക്കുന്നു.

     ചങ്ങമ്പുഴ  സഞ്ജയനെതിരെ നിശിതമായ വിമർശനം നടത്തുന്നുണ്ട് . തനിക്കെതിരെ അദ്ദേഹത്തിൻറെ പത്രത്തിൽ പേരെടുത്തു പറഞ്ഞിട്ടുള്ള വിമർശനങ്ങളോട് പ്രതികരിക്കാൻ നിർബന്ധിതനായപ്പോൾ ആ പത്രത്തിലേക്ക് തന്നെ എം ആർ നായരെ വിമർശിച്ച് കവിതകൾ അയച്ചു . അവയൊന്നും പക്ഷേ വെളിച്ചം കണ്ടില്ല . സർഗ്ഗാത്മകമായി പ്രതികരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം അയച്ച കത്തുകൾക്കു മൗനമായിരുന്നു മറുപടി. കവിതകൾ എഴുതി സാഹിത്യ ലോകത്തുനിന്നും ബഹിഷ്കൃതനായപ്പോൾ തനിക്ക് സഹജമല്ലാത്ത  ചിരിക്കുപ്പായം പണിപ്പെട്ട് എടുത്തണിഞ്ഞിരിക്കുകയാണ് എം ആർ നായർ എന്ന് ചങ്ങമ്പുഴ പരിഹസിക്കുന്നു. "തനിക്കൊരിക്കലും ശരിയായി ചിരിക്കാൻ കഴിയില്ല" എന്ന എം ആർ നായരുടെ വാക്കുകൾ ഉദ്ധരിച്ച്, എം ആർ നായർ സഞ്ജയൻ ആയി അവതരിക്കാൻ എടുത്ത ആറുവർഷത്തെ അധ്വാനത്തിൻറെ കടുപ്പം പറയുന്നു . ഈ ചിരിക്കുപ്പായമൂരിയാൽ-അതിനോട് ചേർത്ത്ൺുവച്ചിരിക്കുന്ന തൂവൽ പറഞ്ഞു പോയാൽ-പിന്നെ കാണുന്നത് വ്യക്തി വിദ്വേഷി യായ ആയ ഒരു കേഡിയെ മാത്രമാണെന്ന് ചങ്ങമ്പുഴ പറയുന്നു .  ഭേദപ്പെട്ട ഒരു മുദ്രണശാലയും പ്രചാരമുള്ള ഒരു പത്രവും ഉണ്ടെങ്കിൽ  ആർക്കും കിട്ടാവുന്ന പരിവേഷമാണ് സഞ്ജയൻറെത് എന്ന് അദ്ദേഹം തുറന്നെഴുതി .  ആരെയും അങ്ങോട്ട് ആക്രമിക്കാത്ത കവിയെ ഇത്ര ക്ഷോഭിയാക്കിയത് സഞ്ജയൻെറ വ്യക്തി വിദ്വേഷം ഒന്നുമാത്രം, എന്ന് വേണം കരുതാൻ.

നോട്ട് എഴുത്ത്
രതീഷ് കുമാർ
7/7/92
🌾🌾🌾🌾🌾🌾