03-02-20

📚📚📚📚📚📚📚📚

ചങ്ങമ്പുഴ തുടരുന്നു....
🌾🌾🌾🌾🌾🌾🌾🌾

📚📚📚📚📚📚📚📚
അദ്ധ്യായം പത്ത്  ഗാനമാധുരിയുടെ വേതാളവാസന
അത്യധികം ആഹ്ലാദത്തോടെ നാട്ടിലെത്തിയ അദ്ദേഹം കൊച്ചിയിൽത്തന്നെ ഒരു വീടെടുത്ത് താമസിച്ചു. അവിടെവച്ച് രണ്ടാമത്തെ കുട്ടിയും ജനിച്ചു . ശാരീരിക അസ്വാസ്ഥ്യം ഹേതുവായി സന്ദർശിച്ച ഡോക്ടറാണ്, അദ്ദേഹത്തിൻറെ ഭാര്യ ദേവിയെ- കവിയുടെ കടുത്ത ആരാധികയെ-  പരിചയപ്പെടുത്തിയത് . ആ പരിചയം ഒരു പ്രണയബന്ധമായി മാറി.  35 വയസ്സിനിടയിൽ പത്തു പ്രാവശ്യം പ്രസവിച്ച അവർക്ക്  6 മക്കൾ ഉണ്ടായിരുന്നു. ഇളയ കുട്ടിയെ ട്യൂഷൻ എടുക്കാൻ എന്ന വ്യാജേന കവി ഡോക്ടറുടെ വീട്ടിലെ നിത്യസന്ദർശകനായി.  ദേവി അദ്ദേഹത്തെ പ്രണയംകൊണ്ട്  ആപാദചൂഢം മുക്കിക്കളഞ്ഞു .  മദ്രാസിൽ പോയി പഠിക്കുകയാണെങ്കിൽ സ്ഥിരം ബന്ധപ്പെടാം എന്ന് അവർ ഒരു കത്ത് കൊടുത്തത് ഭാര്യ ശ്രീദേവിയുടെ കണ്ണിൽപ്പെട്ടു.  അങ്ങനെയുണ്ടായ  പൊട്ടിത്തെറി ശ്രീദേവി-ചങ്ങമ്പുഴ ദാമ്പത്യത്തിന്റെ വേർപിരിയലിലാണ് അവസാനിച്ചത്. ഡോക്ടറുടെ രണ്ട് അനുജന്മാരോടൊപ്പം( മക്കൾ എന്നും പറയപ്പെടുന്നു) Dew drop ൽ താമസിച്ചു. ആ കാലത്തും ദേവിയുമായി കത്തിടപാടുകൾ ഉണ്ടായിരുന്നു.  ലോ കോളേജിലെ വിരസമായ ക്ലാസുകൾക്കിടയിൽ എക സുഖം ദേവിയെ ക്കുറിച്ചുള്ള  മുഗ്ദമോഹങ്ങളും കത്തുകളും മാത്രം ആയിരുന്നത്രെ.

      നിസാര സംഭവങ്ങൾ മതിയായിരുന്നു അദ്ദേഹത്തിന് ഭാര്യയുമായി വളരെനാൾ പിണങ്ങി കഴിയാൻ. സാഡിസത്തിൻറെ ചെറിയൊരംശം തന്നിലും ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു . ദേവിയുമായുള്ള ബന്ധത്തിൻറെ അനുരണനങ്ങൾ ആയി ജനിച്ച കവിതകൾ  മുന്നുസമാഹാരത്തിലായി കിടക്കുന്നുണ്ട്. അവിടെവച്ച് രോഗിയായ ചങ്ങമ്പുഴ ആശുപത്രിയിൽ എത്തുകയും, രാത്രിയിൽ കത്ത്  കത്ത് എന്ന്  അബോധത്തിൽ ആവർത്തിക്കുകയും ചെയ്തു.അന്നുവന്ന കത്തിൽ ആലപ്പുഴയിലെ തപാൽ മുദ്രകണ്ട് സഹവാസികൾ സംശയം തോന്നി കത്ത് തുറന്നപ്പോൾ ഞെട്ടിപ്പോയി. വീട്ടിലെത്തി മുഴുവൻ കത്തുകളും എടുത്തുനോക്കി . അദ്ദേഹത്തെ ശാരീരികമായി പീഡനമേൽപ്പിക്കണം എന്ന് വിചാരിച്ചുവെങ്കിലും ചില സുഹൃത്തുക്കളുടെ സഹായത്തോടെ കുഴപ്പം കൂടാതെ മദിരാശി വിടാൻ അദ്ദേഹത്തിന് കഴിഞ്ഞു . ഈ സമയത്ത് കൊച്ചിയിൽ ദേവിയുടെ നില തീരെ മെച്ചപ്പെട്ടതായിരുന്നില്ല. "രണ്ടുപേരും ചേർന്ന് സ്ഥലം വിടാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അത് എന്തുകൊണ്ട് നടന്നില്ലെന്ന് താൻ എത്ര നിർബന്ധിച്ചിട്ടും കവി പറഞ്ഞില്ല" എന്ന് ശ്രീദേവി പറയുന്നു. ശ്രീദേവിതന്നെ ദേവിയെ കുറിച്ച് പറയുന്നത്  അഴകിന്റെകേദാരം എന്നാണ്.

അദ്ധ്യായം  പതിനൊന്ന്  കെട്ടിപ്പിണയുന്ന നിഴലുംവെളിച്ചവും
  രോഗവിമുക്തനായി ഇടപ്പള്ളിയിലേക്ക് എത്തിയ അദ്ദേഹം ഗുപ്തസ്നേഹകാര്യം ആരോടും പറഞ്ഞില്ലെങ്കിലും കാറ്റിൻറെ വേഗത്തിൽ സംഭവം നാടുമുഴുവൻ അറിഞ്ഞു. അത് അദ്ദേഹത്തെ ഒറ്റപ്പെടുത്തി. ഭാര്യ പോലുംപരിത്യജിച്ച ആ അവസ്ഥയിൽ പലപ്പോഴും കണ്ണീർ വാർന്ന് വീണിരുന്നു. അദ്ദേഹത്തിൻറെ  അഹംബോധത്തിൻറെ അവസാന പടിയിൽ എത്തേണ്ടിവന്നു ഭാര്യ തിരിച്ചു വരാൻ. ദേശമംഗലത്തെ എ കെ ടി കെ എം നമ്പൂതിരിപ്പാട് മംഗളോദയത്തിൻറെ എഡിറ്ററാവാൻ നേരിട്ട് ക്ഷണിച്ചു . അവിടെ മുണ്ടശ്ശേരിയോടൊപ്പം ആണ് ജോലി ചെയ്തിരുന്നത് . പ്രശസ്തി വന്നപ്പോൾ സുഹൃത്തുക്കളും വന്നു.  ആ കൂട്ടുകെട്ട് പഴയ ചങ്ങമ്പുഴയെ പുനഃസൃഷ്ടിച്ചു. കൂട്ടുകാരുടെ വിലക്ഷണ കൃതികൾ കൂടി മംഗളോദയത്തിലൂടെ അച്ചടിച്ച് പ്രസിനും നഷ്ടം വരുത്തി. വീടും പുരയിടവും  1000 രൂപയ്ക്ക് വിറ്റ് അദ്ദേഹം  വീട്ടിൽ എത്തി. അവിടെ സാഹിത്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വിചാരിച്ചെങ്കിലും നടന്നില്ല .  ശ്രീദേവിയുടെ പിതാമഹന്റെവകയായ  ശ്രീ ദേവി മന്ദിരത്തിലാണ് താമസിച്ചിരുന്നത്. അത് വാങ്ങണം എന്ന് വിചാരിച്ചു . പക്ഷേ വില പൊരുത്തപ്പെടാത്തതിനാൽ ഭാര്യവീട്ടുകാരോടു പിണങ്ങി, അദ്ദേഹം വീട്ടിൽനിന്നിറങ്ങി.  ശ്രീദേവികക് അദ്ദേഹത്തെ അനുഗമിക്കുകയേ വഴി ഉണ്ടായിരുന്നുള്ളൂ . അബോധത്തിൽ ആകുന്നതുവരെ മദ്യപിക്കുകയും സിഗരറ്റ് തീ പടർന്ന്  അഗ്നി കിടക്ക വിഴുങ്ങുകയും ചെയ്തപ്പോൾ, കൂർക്കം വലിച്ചു കിടന്നുറങ്ങുന്ന അവസ്ഥവരെ അവരെ അത് വളരുകയും ചെയ്തു . വീടിനെ ചൊല്ലിയുള്ള അസ്വസ്ഥതയോടൊപ്പം ഇടയ്ക്കിടയ്ക്ക് വന്നു കൊണ്ടിരുന്ന ചുമയും കവിയെ വല്ലാതെ അലോസരപ്പെടുത്തി.  അതിനുശേഷം കവിയുടെ നില തീരെ മോശമായിരുന്നു. എല്ലും തോലും മാത്രമായ തന്നെ അപ്പോഴും  സന്ദർശിക്കാനെത്തുന്ന സാഹിത്യകാരന്മാരോട് സല്ലപിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. പി ഭാസ്കരനും സി ജെ തോമസും കൂടി അദ്ദേഹത്തെ സന്ദർശിച്ചത്  ഒരു അവിസ്മരണീയ അനുഭവമായി.  ക്ഷയരോഗബാധ ഒരു മാറാവ്യാധി ആണെന്നായിരുന്നു അന്നത്തെ വിശ്വാസം. വീടിനടുത്ത് കെട്ടിയുണ്ടാക്കിയ ഒരു കൂരയിലാണ് അദ്ദേഹം താമസിച്ചിരുന്നത് . ഇ എം കോവൂരിന്റെ സന്ദർശനം 'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന ലേഖനം ആവുകയും, മരുന്നു വാങ്ങാൻ പോലും പണമില്ലാതിരുന്ന അദ്ദേഹത്തിനോട് കൈരളിയുടെ സ്നേഹസുധ പൊഴിക്കാൻ ഉള്ള ഒരു വഴി തെളിയുകയും ചെയ്തത്  ഒന്നാം അധ്യായത്തിൽ പറഞ്ഞിട്ടുണ്ടല്ലോ .

അദ്ധ്യായം പന്ത്രണ്ട് അവർ ഓർമ്മിക്കുന്നു
ചങ്ങമ്പുഴയുടെ ജീവിതത്തിലുണ്ടായ ചില അവിസ്മരണീയ നിമിഷങ്ങളെപ്പറ്റിയുള്ള , ടി എൻ മുതൽ എൻ കൃഷ്ണപിള്ള വരെയുള്ളവരുടെ അഭിപ്രായങ്ങളാണ് ഈ അധ്യായത്തിൽ ഉള്ളത് .  ഇതിൽ പലതും മുൻ അധ്യായങ്ങളിൽ പരാമർശിതമാണ്.

നോട്ടെഴുത്ത്,
രതീഷ് കുമാർ
7/7/92
🌾🌾🌾🌾🌾🌾🌾🌾

📚📚📚📚📚📚📚


📚📚📚📚📚📚📚
സ്പന്ദിക്കുന്ന അസ്ഥിമാടം

അബ്ദമൊന്നു കഴിഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി.
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
അത്തലാലലം വീർപ്പിട്ടുവീർപ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,
കഷ്ട,മിക്കൊച്ചു നീർപ്പോളമാത്രം!
ദു:ഖചിന്തേ, മതി മതി,യേവം
ഞെക്കിടായ്ക നീയെൻമൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമല്പം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാ,ലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാലസ്മൃതികളുമായ് ഞാൻ!....
സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചുതന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമൽ-
സ്നേഹമൂർത്തിയെക്കാണിച്ചുതന്നു.
പ്രാണനുംകൂടിക്കോൾമയിർക്കോള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ-
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു!
കർമ്മബന്ധപ്രഭാവമേ, ഹാ, നിൻ-
നർമ്മലീലകളാരെന്തറിഞ്ഞു!
മായയിൽ ജീവകോടികൾ തമ്മി-
ലീയൊളിച്ചുകളികൾക്കിടയിൽ,
ഭിന്നരൂപപ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങൾ, പോരെങ്കി,ലോരോ
വേലികെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരു കാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ!
എന്നുകൂടിയിട്ടെങ്കിലും,തമ്മി-
ലൊന്നുചേർന്നവ നിർവൃതിക്കൊള്ളും!
മർത്ത്യനീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈകോർത്തു നിന്നാടും!
അബ്ധി,യപ്പോഴെറുമ്പുചാൽമാത്രം!
അദ്രികൂടം ചിതൽപ്പുറ്റുമാത്രം!
ഹാ, വിദൂരധ്രുവയുഗം, മുല്ല-
പ്പൂവിതളിന്റെ വക്കുകൾമാത്രം!
മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യനീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി.
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്വവിചാരം!
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപിണ്ഡം തണലിൽ!....
പഞ്ചത ഞാനടഞ്ഞെന്നിൽനിന്നെൻ-
പഞ്ചഭൂതങ്ങൾ വേർപെടും നാളിൽ,
പൂനിലാവലതല്ലുന്ന രാവിൽ,
പൂവണിക്കുളിർമാമരക്കാവിൽ,
കൊക്കുരുമ്മി, ക്കിളി മരക്കൊമ്പിൽ,
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം,
രാക്കിളിക,ളന്നെന്നസ്ഥിമാടം
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:-
"താരകളേ, കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേതകുടീരം?
ഹന്ത, യിന്നതിൻ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ,
മന്ദമന്ദം പൊടിപ്പതായ്ക്കേൽക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളിൽ!
പാട്ടുനിർത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ.
അത്തുടിപ്പുകളൊന്നിച്ചുചേർന്നി-
ട്ടിത്തരമൊരു പല്ലവിയാകും:
    'മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
    എന്നണുക്കളി, ലേവ, മോരോന്നും,
    ത്വൽപ്രണയസ്മൃതികളുലാവി
    സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!....'
താദൃശോത്സവമുണ്ടോ, കഥിപ്പിൻ
താരകകളേ, നിങ്ങൾതൻ നാട്ടിൽ? ... "
🌾🌾🌾🌾🤩🤩🌾🌾